Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഫുട്‌ബോള്‍ മത്സരം കാണാന്‍ ഗോവയിലേക്കു ബൈക്കില്‍ പോയ രണ്ടു മലയാളി യുവാക്കള്‍ അപകടത്തില്‍ മരിച്ചു
Reporter
ഐഎസ്എല്‍ മത്സരം കാണാന്‍ ഗോവയില്‍ പോയ രണ്ട് യുവാക്കള്‍ വാഹനമിടിച്ച് മരിച്ചു. കാസര്‍ഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മിനിലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് ടീമംഗം റബീറിന്റെ ബന്ധുവാണ് അപകടത്തില്‍ മരിച്ച ജംഷീര്‍. കാസര്‍ഗോഡ് ഒതുക്കുങ്ങലില്‍ നിന്ന് കാറില്‍ യാത്ര തിരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അവസാനനിമിഷം ബൈക്കില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window