Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലോക സോഷ്യല്‍വര്‍ക്ക്‌ ദിനം: യുകെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ പരിപാടികള്‍
Reporter
മാര്‍ച്ച് 15 ലോക സോഷ്യല്‍വര്‍ക്ക്‌ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുകെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ പരിപാടികള്‍ 19ന് നടക്കും. രാവിലെ 9.45ന് ആരംഭിക്കുന്ന പരിപാടിയില്‍ യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സോഷ്യല്‍വര്‍ക്ക്‌ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.

'പുതിയ പാരിസ്ഥിതിക-സാമൂഹിക ലോകം ഒരുമിച്ചു നിര്‍മിക്കുക: ആരെയും മാറ്റി നിര്‍ത്തരുത്' എന്നതാണ് ഈ വര്‍ഷത്തെ ആശയം. എല്ലാ ആളുകള്‍ക്കും വിശ്വാസവും സുരക്ഷിതത്വവും ആത്മവിശ്വാസവും ഭൂലോകത്തിന്റെ സുസ്ഥിരതയും വികസിപ്പിക്കുന്ന പുതിയ ആഗോള മൂല്യങ്ങളും നയങ്ങളും സമ്പ്രദായങ്ങളും സൃഷ്ടിക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതിയുമായാണ് ഈ ആശയം കൊണ്ട് ലക്ഷ്യമിടുന്നത്.

ഈ വര്‍ഷത്തെ കാര്യ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു മുഖ്യ പ്രഭാഷണം നടത്തുന്നത് ഇംഗ്ലണ്ടിലെ ചീഫ് സോഷ്യല്‍വര്‍ക്കര്‍ മാര്‍ക്ക് ഹാര്‍വെയാണ്. തുടര്‍ന്നുള്ള ക്ളാസുകള്‍ നയിക്കുന്നത് സോഷ്യല്‍വര്‍ക്ക്‌ ഇംഗ്ലണ്ടിന്റെ റീജണല്‍ എന്‍ഗേജ്‌മെന്റ് ലീഡ് ആയ വിക്ടോറിയ ഹാര്‍ട്ട്, നെറ്റ് വര്‍ക്ക്‌ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഗാന്‍ഡി ദോസ് എന്നിവരാണ്. തുടര്‍ന്ന് ഇവരുമായി ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേയ്ക്ക് എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും സ്വാഗതം ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ സൂം വഴിയാണ് ഈ മീറ്റിങ്ങും നടത്തപ്പെടുന്നത്.

യു കെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ മുഖ്യലക്ഷ്യം യുകെയില്‍ ഉള്ള മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ്സിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി സിബി തോമസ്- 07988996412, ബിജു ആന്റണി - 07809295451, തോമസ് ജോസഫ് 07939492035 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
 
Other News in this category

 
 




 
Close Window