Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഫാഷന്റെ അടിസ്ഥാനം ശരീരത്തിന്റെ വടിവുകളാണ്: മോഹന്‍ലാലിന്റെ മകള്‍ കുങ്ഫു പരിശീലിക്കുമ്പോള്‍ സുന്ദരികള്‍ അസൂയപ്പെടുന്നു
Reporter
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തായ്ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് വിസ്മയ. ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയും ചിത്രങ്ങളും വിസ്മയ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

'കുറച്ച് ആഴ്ചകള്‍ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാന്‍ തുടങ്ങി, പൈയുമായി പ്രണയത്തിലായി. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാന്‍ ഉണര്‍ന്നിരുന്നത്. അങ്ങനെ ഞാന്‍ എന്റെ താമസം നീട്ടിക്കൊണ്ടുപോയി.

ഞാന്‍ ആദ്യം അവിടെ എത്തിയപ്പോഴും തിരിച്ചു പോന്നപ്പോഴുമുള്ള വ്യത്യാസം നന്നായി മനസ്സിലാകുന്നുണ്ട്. പൈയില്‍, നാം യാങ്ങില്‍, കുങ്ഫു ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോംഗ് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി. ഇന്‍സ്ട്രക്ടര്‍മാര്‍ വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റര്‍ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി- വിസ്മയ സമൂഹമാധ്യമത്തില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window