Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ശനിയാഴ്ച മുതല്‍
രാജു വേലംകാല
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ഏപ്രില്‍ 9 ശനിയാഴ്ച മുതല്‍ 16 വരെ അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്സ് പള്ളിയില്‍. (All saints Church, Alberts Road, Stechford, Brimingham, B33 8 UA)

ശനിയാഴ്ച 10.30 നു ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു

ഫാ. സജന്‍ മാത്യു വിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും. ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.

ഏപ്രില്‍ 15 ദു:ഖവെള്ളിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും

ഏപ്രില്‍ 16 ശനിയാഴ്ച വൈകുന്നേരം 5 ന് സന്ധ്യാ പ്രാര്‍ത്ഥനയും,ഉയര്‍പ്പുപെരുന്നാളിന്റെ
പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാ മിലും പരിസരപ്രദേശങ്ങളിലും ഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയും ഭാരവാഹികള്‍ ക്ഷണിച്ചു.


കുടുതല്‍ വിവരങ്ങള്‍ക്കു

വികാരി : ഫാ. സജന്‍ മാത്യു 07442008903

സെക്രട്ടറി സാജു വര്ഗീസ്: 079832021220

ട്രസ്റ്റി സിബിന്‍ ഏലിയാസ്: 07730065207
 
Other News in this category

 
 




 
Close Window