Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ചെറുപ്പക്കാരായ കളിക്കാരെ മെച്ചപ്പെടുത്താന്‍ ജൂനിയര്‍ ലീഗുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്
Reporter
പാകിസ്താന്‍ ജൂനിയര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂര്‍ണമെന്റ് ഇക്കൊല്ലം ഒക്ടോബറില്‍ നടത്താനാണ് പിസിബിയുടെ പദ്ധതി. ടി-20 മാതൃകയിലാവും ടൂര്‍ണമെന്റ്. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇതെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു.


''ഓരോ സിറ്റികള്‍ കേന്ദ്രീകരിച്ചാവും ടീമുകള്‍. പിഎസ്എലില്‍ ഇല്ലാത്ത സിറ്റികള്‍ക്കാവും ടീമുകള്‍ ലഭിക്കുക. ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെ 19 വയസ്സില്‍ താഴെയുള്ള താരങ്ങളെ തെരഞ്ഞെടുക്കും. ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം. ഇതുവഴി മികച്ച താരങ്ങളെ കണ്ടെത്താനാവും.''- റമീസ് രാജ പറഞ്ഞു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവിശ്വാസ പ്രമേയം പാസായി പാകിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായതോടെയാണ് റമീസ് രാജയും രാജിക്കൊരുങ്ങുന്നത്. ഇമ്രാന്‍ ഖാന്റെ പിന്തുണയോടെയാണ് റമീസ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. പുതിയ പ്രധാനമന്ത്രിയുടെ പിന്തുണയില്ലെങ്കില്‍ അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടിവരും എന്നായിരുന്നു റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window