Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന ഈസ്റ്റര്‍, വിഷു, സെലിബ്രേഷന്‍ 23ന്
Reporter
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഈസ്റ്റര്‍, വിഷു ആഘോഷവും, ഈ വര്‍ഷം ജൂണ്‍ 23,24,25 തിയതികളില്‍ ബഹറിനില്‍ വച്ചു നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കിക്ക് ഓഫും ഏപ്രില്‍ 23ന് ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 8മണിക്കു വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളോടെ സൂം പ്ലാറ്റുഫോമില്‍ നടത്തപ്പെടുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥികളായിട്ടുള്ള യോഗത്തില്‍ റോജി എം ജോണ്‍ എം എല്‍ എ, ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ തുടങ്ങിയ സമുന്നത നേതാക്കള്‍ പങ്കെടുക്കുന്നു.

ഈ ലോക മലയാളി കൂട്ടായ്മക്കു യൂറോപ്പില്‍ ജര്‍മ്മനി, ഓസ്ട്രിയ, സ്വിസര്‍ലന്‍ഡ്, യുകെ, ഇറ്റലി, അയര്‍ലണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിനിധികളും, പ്രൊവിന്‍സ്‌കളും ഉണ്ട്. ഈ സൂം മീറ്റിംഗില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാ, സാമൂഹിക, രാഷ്ട്രീയ, സംഘടന തലങ്ങളില്‍ ഉള്ള വിശിഷ്ട്ട വ്യക്തികള്‍ സംബന്ധിക്കുന്നതായിരിക്കും. ഈ കലാസാംസ്‌കാരിക വിരുന്ന് ആസ്വദിക്കാന്‍ നിങ്ങള്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ജോളി എം പടയാട്ടില്‍ (യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ), ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ) എന്നിവര്‍ അറിയിച്ചു

അതോടൊപ്പം കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ മ്യൂസിക്കല്‍ ഷോ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.

ഫോണ്‍:00447577834404.

worldmalayalieurope@gmail.com


Saturday 23 April 2022

Indian time 8 pm

Uk time 3.30 pm

Germany time 4.30 pm

Meeting ID:83665613178

Passcode :755632.
 
Other News in this category

 
 




 
Close Window