Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
സന്തോഷ് ട്രോഫി നേടാന്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഒരുക്കം തുടങ്ങി
Reporter
സന്തോഷ് ട്രോഫി ഫൈനല്‍ പോരിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം. പശ്ചിമ ബംഗാളിനെതിരേ കേരളം കരുതലോടെയാണ് തുടങ്ങുന്നത്. സെമിയില്‍ അഞ്ചു ഗോള്‍ നേടിയ ജെസിന്‍ പ്ലെയിങ് ഇലവനിലില്ല. കേരളത്തിന്റെ 15-ാം ഫൈനലാണിത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്.


1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. മറുവശത്ത് ബംഗാള്‍ നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവര്‍ ജേതാക്കളുമായി. സന്തോഷ് ട്രോഫി ഫൈനലില്‍ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window