Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
പരസ്ത്രീബന്ധം ഷക്കീറയുടെ ദാമ്പത്യവും തകര്‍ത്തു: ജെറാര്‍ഡ് വേറെ പെണ്ണുമായി ബന്ധമെന്ന് ഷക്കീറ
Reporter
പ്രശസ്ത പ്രണയ ജോടികളായ ലാറ്റിന്‍ അമേരിക്കന്‍ പോപ് ഗായിക ഷാക്കിറയും സ്പാനിഷ് ഫുട്‌ബോളര്‍ ജെറാര്‍ദ് പിക്കേയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തില്‍ വിള്ളലുകള്‍ വീണതായും വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാറ്റലോണിയന്‍ ദിനപത്രമായ 'എല്‍ പിരിയോഡിക്കോ' റിപ്പോര്‍ട്ട് ചെയ്തു.

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പിനിടെ പ്രണയത്തിലായ ഇവര്‍ 12 വര്‍ഷമായി ഒന്നിച്ചു കഴിയുന്നു. ഇതുവരെ വിവാഹിതരായിട്ടില്ലെങ്കിലും മിലന്‍, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. ഷാക്കിറയ്‌ക്കൊപ്പം താമസിച്ചിരുന്ന പിക്കേ ബാഴ്സലോണയിലെ തന്റെ സ്വന്തം വസതിയിലേക്ക് താമസം മാറ്റിയതായി എല്‍ പിരിയോഡിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. പീക്കേ ബാഴ്സലോണയിലേക്ക് താമസം മാറ്റിയ കാര്യം അയല്‍വാസികളാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി ഇരുവരും അകന്ന് കഴിയുകയാണെന്നും സ്പാനിഷ് പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
 
Other News in this category

 
 




 
Close Window