Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇദ്ദേഹമാണോ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സഹതാരം ?
Reporter
ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സഹതാരം ബെന്‍ ഫോക്‌സ് ആണെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ഇത് തന്റെ മാത്രമല്ല, മറ്റ് പലരുടെയും അഭിപ്രായമാണ് ഇത്. ബാറ്ററായും വിക്കറ്റ് കീപ്പറായും ഫോക്‌സ് വളരെ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും സ്റ്റോക്‌സ് പറഞ്ഞു.

'ബെന്‍ ഫോക്‌സ് ആണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍. അത് എന്റെ മാത്രം അഭിപ്രായമല്ല, മറ്റ് പലരുടെയും അഭിപ്രായമാണ്. ഇംഗ്ലണ്ടിനായി ഏഴാം നമ്പറിലാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. സറേയില്‍ ഉയര്‍ന്ന പൊസിഷനില്‍ ബാറ്റ് ചെയ്യുന്ന അവന്‍ ദേശീയ ടീമിനായി ചെയ്യുന്നത് വ്യത്യസ്തമായ റോളാണ്. കഴിഞ്ഞ രാത്രി അവന്‍ ബാറ്റ് ചെയ്ത 45 മിനിട്ട് കളിയിലെ വളരെ നിര്‍ണായക സമയമായിരുന്നു. അത് അവന്‍ വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്തു. അവന്‍ വിക്കറ്റ് കീപ്പ് ചെയ്ത രീതി- ചില മികച്ച ക്യാച്ചുകള്‍ അവന്‍ എടുത്തു. ബെന്‍ ഫോക്‌സിനെപ്പോലെ മികച്ച കീപ്പര്‍മാര്‍ വിക്കറ്റിനു പിന്നില്‍ നില്‍ക്കുന്നത് ബൗളര്‍മാര്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കും.''- സ്റ്റോക്‌സ് പറഞ്ഞു.
 
Other News in this category

 
 




 
Close Window