Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ ക്രിക്കിലെ വനിതാ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
Reporter
വനിതാ ക്രിക്കറ്റില്‍ ദീര്‍ഘകാലമായി ഇന്ത്യയുടെ മുഖമായിരുന്ന മിതാലി രാജ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയായ മിതാലി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വനിതാ ക്രിക്കറ്റിന് ഇന്ത്യ സംഭാവന നല്‍കിയ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മിതാലി ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരി കൂടിയാണ്. വനിതാ ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ മിതാലി, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് 39-ാം വയസില്‍ അവസാനമിടുന്നത്.

'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ ടീം സുരക്ഷിതമാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിയും ശോഭനമാണ്.ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ക്രിക്കറ്റിലൂടെയാണ് എന്റെ വ്യക്തിത്വ0 രൂപപ്പെട്ടത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ രൂപാന്തരണത്തിനായി സംഭാവനകള്‍ നല്‍കാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.' - മിതാലി കുറിച്ചു.
 
Other News in this category

 
 




 
Close Window