സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. ഇന്ന് നടന്ന ഫൈനലില്‍ ചെനൈയുടെ വാങ് സി യിയെ തോല്‍പ്പിച്ചാണ് സിന്ധു കിരീടമുയര്‍ത്തിയത്. സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. 58 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കിരീടധാരണം. സ്കോര്‍: 21-9,11-21,21-15.
സിംഗപ്പൂര്‍ ഓപ്പണില്‍ സിന്ധുവിന്റെ ആദ്യ കിരീടവും ഈ വര്‍ഷത്തെ സിന്ധുവിന്റെ മൂന്നാം കിരീടവും ആണിത്. |