Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
സ്വയം വിവാഹം കഴിച്ച ബിന്ദു ഹണിമൂണിന് ഒരുങ്ങി: ഗോവയിലേക്കാണ് യാത്ര
Reporter
സ്വയംവിവാഹം കഴിച്ച് ശ്രദ്ധ നേടിയ ക്ഷമ ബിന്ദു, മധുവിധു ആഘോഷത്തിന് ഒരുങ്ങുന്നു. ഗോവയിലേക്കാണ് ക്ഷമയുടെ സോളോ ഹണിമൂണ്‍ യാത്ര. ജൂണ്‍ ഒമ്പതിനായിരുന്നു ഗുജറാത്ത് സ്വദേശിയായ ക്ഷമയുടെ വിവാഹം.

'എല്ലാ വധുക്കളേയുംപോലെ ഞാനും എന്റെ ഹണിമൂണിന്റെ ആവേശത്തിലാണ്. ഓഗസ്റ്റ് ഏഴിന് ഞാന്‍ ഗോവയിലേക്ക് പോകും. അവിടെ നിന്നുള്ള വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യും.' ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ഷമ പറയുന്നു.

'ഗോവയിലെ ബീച്ചുകള്‍ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. അരമ്പോള്‍ ബീച്ചില്‍ മധുവിധു ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ഒരാളുടേയും ഒളിഞ്ഞുനോട്ടമില്ലാതെ ബിക്കിനി ധരിച്ച് നടക്കാനാകുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് പത്തിനാണ് എന്റെ ജന്മദിനം. അതുംകൂടി ആഘോഷിച്ച ശേഷമായിരിക്കും ഗോവയില്‍നിന്ന് തിരിച്ചുവരിക- ക്ഷമ പറഞ്ഞു.
 
Other News in this category

 
 




 
Close Window