Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഡ്യുറന്‍ഡ് കപ്പിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ 18 പേര്‍ മലയാളി താരങ്ങള്‍
reporter
ഡ്യുറന്‍ഡ് കപ്പില്‍ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഫസ്റ്റ് ടീം യുഎഇയില്‍ പ്രീസീസണ്‍ കളിക്കുന്നതിന്റെ സാഹചര്യത്തില്‍ യുവനിരയെയാണ് ബ്ലാസ്റ്റേഴ്‌സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തില്‍ 18ഓളം പേര്‍ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാന്‍കോന്‍കാര്‍, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങള്‍.

ഡ്യുറന്‍ഡ് കപ്പിന്റെ 131ആം പതിപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യന്‍ സമയം രാത്രി ഏഴിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എഫ്‌സി ഗോവ റണ്ണേഴ്‌സ് അപ്പ് മൊഹമ്മദനെ നേരിടും. ബം?ഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.

അഞ്ച് ?ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഡ്യുറന്‍ഡ് കപ്പില്‍ പരസ്പരം ഏറ്റുമുട്ടുക. വെള്ളിയാഴ്ച സുദേവ ഡല്‍ഹിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

ഡ്യുറന്‍ഡ് കപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കും. 11 ഐഎസ്എല്‍ ടീമുകളും ഡ്യുറന്‍ഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യന്‍ സൈന്യത്തിന്റെ നാല് ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
 
Other News in this category

 
 




 
Close Window