Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ടെന്നീസില്‍ നിന്നു ലോകത്തിന്റെ ഹൃദയം കീഴടക്കിയ സെറീന: സഹോദരിമാരില്‍ ഒരാള്‍ കളത്തില്‍ നിന്നു പിന്‍വാങ്ങി
reporter
യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ അജ്‌ല ടോംനോവികിനോട് പരാജയപ്പെട്ട് പുറത്തായതിനു ശേഷം ലോകത്തോടായി സെറീന പറഞ്ഞതില്‍ അവസാനത്തെ കാര്യം വീനസിനെ കുറിച്ചായിരുന്നു. സെറീനയുടെ വിടവാങ്ങല്‍ പ്രസംഗമായാണ് ടെന്നീസ് ലോകവും ലോകം മുഴുവനുമുള്ള ആരാധകരും ആ വാക്കുകള്‍ കേട്ടത്.
'ഇത് ആനന്ദത്തിന്റെ കണ്ണീരാണ്. പിന്നെ, വീനസ് ഇല്ലായിരുന്നെങ്കില്‍ സെറീന ഉണ്ടാകുമായിരുന്നില്ല, നന്ദി വീനസ്, സെറീന വില്യംസ് നിലനിന്നതിന് ഒരേയൊരു കാരണം അവളാണ്'

യുഎസ് ഓപ്പണോടെ പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സെറീന സൂചന നല്‍കിയിരുന്നു.

വീനസിനെ കുറിച്ച് സെറീന പറഞ്ഞ വാക്കുകള്‍ സഹോദരിമാരുടെ ആത്മബന്ധം മാത്രമല്ല, വില്യംസ് സഹോദരിമാര്‍ ടെന്നീസ് ലോകം അടക്കിവാണതിനെ കുറിച്ചുകൂടിയാണ്.

സെറീനയില്ലാത്ത ടെന്നീസ് ഒരിക്കലും പഴയതുപോലെയാകില്ല. എന്നായിരുന്നു സഹോദരിയെ കുറിച്ച് വീനസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സെറീന ടെന്നീസിനെ സമീപിച്ച തീവ്രതയിലും ആവേശത്തിലും മറ്റാര്‍ക്കും എത്താന്‍ കഴിയില്ല. ഇനി മറ്റൊരു സെറീന ഉണ്ടാകില്ലെന്നും വീനസ് ഉറപ്പിച്ചു പറയുന്നു.
 
Other News in this category

 
 




 
Close Window