Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കാത്തിരുന്ന പോലെ പുരസ്‌കാരങ്ങള്‍: എമ്മിയില്‍ തിളങ്ങിയത് സെന്‍ഡയ, ലീ ജംഗ്-ജെ
reporter
ടെലിവിഷന്‍ രംഗത്തെ മികച്ച പരിപാടികള്‍ക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സീരീസുകളേയും അവയിലെ പ്രകടനങ്ങളേയും വിലയിരുത്തിയാണ് അവാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. ലോസ് ആന്‍ജെലസിലെ മൈക്രോസോഫ്ട് തീയേറ്ററില്‍ വച്ചാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചത്. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടിയായാണ് സെന്‍ഡയ കോള്‍മാനും 'സ്‌ക്വിഡ് ഗെയി'മിലെ പ്രകടനത്തിന് മികച്ച നടനായി ലീ ജംഗ്-ജെയും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ വിഭാഗത്തില്‍ സെന്‍ഡയ അവാര്‍ഡ് നേടുന്നത്. 2020 ല്‍ ആയിരുന്നു ഇതിനുമുമ്പ് അവാര്‍ഡ് സ്വന്തമാക്കിയത്.

ഈ വിഭാഗത്തില്‍ രണ്ട് തവണ അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് സെന്‍ഡയ. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ലീ ജംഗ്-ജെ ഈ വിഭാഗത്തില്‍ വിജയിയാകുന്ന ആദ്യ ഏഷ്യന്‍ വംശജന്‍ കൂടിയാണ്. 'സക്‌സഷന്‍' ആണ് മികച്ച ഡ്രാമാ സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 25 വിഭാഗങ്ങളിലാണ് സക്‌സഷന്‍ നോമിനേഷന്‍ നേടിയത്. പതിനാല് നോമിനേഷനുകളുമായി കൊറിയന്‍ സീരീസ് 'സ്‌ക്വിഡ് ഗെയി'മും ചരിത്രം സൃഷ്ടിച്ചു. മികച്ച നടന്‍, മികച്ച സംവിധാനം(ഹ്വാങ് ഡോങ്-ഹ്യൂക്ക്), പ്രൊഡക്ഷന്‍ ഡിസൈന്‍, സംഘട്ടനം, സ്‌പെഷ്യല്‍ വിഷ്വല്‍ ഇഫക്റ്റ്‌സ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ സീരീസ് സ്വന്തമാക്കുകയും ചെയ്തു.

കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച സംവിധാനത്തിന് തെരഞ്ഞെടുക്കപ്പെട്ടത് 'ടെഡ് ലാസോ'യിലെ നോ വെഡ്ഡിംഗ്‌സ് ആന്‍ഡ് എ ഫ്യൂണറല്‍ എന്ന എപ്പിസോഡിനായി എം ജെ ഡെലനി ആയിരുന്നു. ടെഡ് ലാസോ തന്നെയാണ് മികച്ച കോമഡി സീരീസ്. കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ടെഡ് ലാസോയിലെ പ്രകടനത്തിന് ജേസണ്‍ സുഡെക്‌സിനെയാണ്. ഔട്ട്സ്റ്റാന്‍ഡിങ് ലിമിറ്റഡ് സീരിസ് പുരസ്‌കാരം 'ദി വൈറ്റ് ലോട്ടസ്' നേടി. ഡ്രാമാ സീരീസില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ജെസ്സി ആംസ്ട്രോംഗിനാണ്. കോമഡി സീരീസ് വിഭാഗത്തില്‍ 'പൈലറ്റ്'ലെ അബട്ട് എലിമെന്ററിക്കായി ക്വിന്റ ബ്രണ്‍സണും.
 
Other News in this category

 
 




 
Close Window