Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു: നാല്‍പ്പത്തൊന്നാം വയസ്സില്‍ വിടവാങ്ങല്‍ സ്‌നേഹ സന്ദേശത്തിലൂടെ
reporter
ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ വ്യാഴാഴ്ചയാണ് മത്സര ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

41 കാരനായ സ്വിസ് താരം കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍ കപ്പ് താരത്തിന്റെ അവസാന എടിപി ടൂര്‍ണമെന്റാകും. ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.
''41 വയസ്സായി. 24 വര്‍ഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതല്‍ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു''- ഫെഡര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window