Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
UK Special
  Add your Comment comment
റുവാന്‍ഡ പദ്ധതി നടപ്പായി തുടങ്ങി, അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡിലേക്ക്
reporter

ലണ്ടന്‍: തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ അഭയാര്‍ത്ഥി നയം മൂലം റുവാന്‍ഡയിലേക്ക് നാടുകടത്തല്‍ ഭയക്കുന്ന കുടിയേറ്റക്കാര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും അയര്‍ലണ്ടിലേക്ക് അതിര്‍ത്തി കടക്കുന്നതായാണ് ഐറിഷ് പ്രീമിയര്‍ മൈക്കിള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കിയത്. 'തടയാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തന്നെ ഫലം കണ്ടുതുടങ്ങി. ആളുകള്‍ക്ക് ഇവിടെ വരാന്‍ ഇപ്പോള്‍ ആശങ്കയുണ്ട്', സുനാക് പറഞ്ഞു.

നിലവിലെ യാത്രാ നിയമങ്ങള്‍ പ്രകാരം അതിര്‍ത്തി കടക്കാന്‍ രേഖകള്‍ കാണിക്കേണ്ട ആവശ്യമില്ല. ഇത് ഉപയോഗപ്പെടുത്തിയാണ് 80 ശതമാനം അഭയാര്‍ത്ഥി അപേക്ഷകരും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും വരുന്നതെന്ന് ഐറിഷ് ഗവണ്‍മെന്റ് ആരോപിക്കുന്നു. ഇതോടെ ഇവരെ യുകെയിലേക്ക് മടക്കി അയയ്ക്കാന്‍ അയര്‍ലണ്ട് പദ്ധതികള്‍ ആലോചിക്കുകയാണ്. നിയമത്തില്‍ മാറ്റം വരുത്തി റിപബ്ലിക്കില്‍ പ്രവേശിക്കുന്ന അഭയാര്‍ത്ഥി അപേക്ഷകരെ നിര്‍ബന്ധിതമാിയ ബ്രിട്ടനിലേക്ക് മടക്കി അയയ്ക്കാനാണ് ഐറിഷ് താവോസേച്ച് സിമോണ്‍ ഹാരിസ് ജസ്റ്റിസ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടന്റെ തലവേദന കയറ്റി അയയ്ക്കുകയാണ് റുവാന്‍ഡ സ്‌കീം ചെയ്യുന്നതെന്ന ആരോപണത്തിന് മറുപടി നല്‍കിയ സുനാക് ഇത്തരമൊരു പദ്ധതി ഭാവിയില്‍ ഈ യാത്ര ഒഴിവാക്കാന്‍ പ്രേരിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ചു.

 
Other News in this category

 
 




 
Close Window