Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നു: വാര്‍ധക്യത്തില്‍ സാമ്പത്തിക സഹായം 68 തികഞ്ഞവര്‍ക്കു മാത്രം
reporter
യുകെയില്‍ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി 68 ആയി ഉയര്‍ത്താനാണ് നീക്കം. നേരത്തെ നിശ്ചയിച്ചതിലും ഒരു ദശകം മുന്‍പെ പദ്ധതി നടപ്പാക്കാനുള്ള ശ്രമം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തിരിച്ചടിയാണ്.

നിലവില്‍ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാന്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും 66 വയസ്സ് തികഞ്ഞാല്‍ മതി. ഇത് 2028ല്‍ 67 വയസ്സായി ഉയര്‍ത്തും. ഇതിന് ശേഷമുള്ള മാറ്റം 2048 വരെ മാറ്റം വരുത്തില്ലെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം 68 വയസായി ഉയര്‍ത്താനുള്ള പദ്ധതി നേരത്തെയാക്കുന്നത്. 2035 മുതല്‍ തന്നെ പ്രായപരിധി ഉയര്‍ത്താമെന്ന് ഗവണ്‍മെന്റ് കരുതുന്നു. ഇതോടെ 50-കളില്‍ പ്രായമുള്ളവര്‍ക്ക് വിരമിക്കാന്‍ ഒരു വര്‍ഷം അധികം ജോലി ചെയ്യണം.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് വഴി പ്രതിവര്‍ഷം 6 ബില്ല്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ കഴിയും. ഇത് പരിഗണിച്ച് പദ്ധതി വേഗത്തിലാക്കാന്‍ ചില ക്യാബിനറ്റ് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാറ്റത്തിന് പച്ചക്കൊടി വീശാന്‍ തല്‍ക്കാലം ലിസ് ട്രസ് തയ്യാറായിട്ടില്ല.
 
Other News in this category

 
 




 
Close Window