Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
വിഡിയോയിലെ ഡയലോഗിനെ ചൊല്ലി നെറ്റ് ഫ്‌ളിക്‌സുമായി കനത്ത പോരാട്ടത്തിലാണ് ബ്രിട്ടിഷ് കൊട്ടാരത്തിലെ ഇളയരാജകുമാരനും ഭാര്യയും
reporter
എലിസബത്ത് രാജ്ഞി, ചാള്‍സ് രാജാവ്, കാമില രാജ്ഞി എന്നിങ്ങനെയുള്ളവരെ പറ്റി പറഞ്ഞ വാക്കുകളിലാണ് മാറ്റം വരുത്താന്‍ ഹാരിയും മേഗനും ആഗ്രഹിക്കുന്നത്. ഇത് നെറ്റ് ഫ്‌ലിക്‌സ് തള്ളി. ഇതോടെ നൂറു മില്യണ്‍ ഡോളര്‍ കരാറിലെ ഡോക്യുമെന്ററി പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്.

എഡിറ്റിങ്ങ് ചെയ്ത ശേഷം ബ്രോഡ്കാസ്റ്റ് ചെയ്താല്‍ മതിയെന്ന വീണ്ടുമുള്ള ആവശ്യത്തെ തള്ളുകയാണ് നെറ്റ് ഫ്‌ലിക്‌സ് കഴിഞ്ഞാഴ്ച എഡിറ്റ് ആവശ്യപ്പെട്ട് ഹാരിയും മേഗനും രംഗത്തെത്തി. ഇതും നടത്തിയാല്‍ 2023 അവസാനമാകും ഡോക്യുമെന്ററി പുറത്തിറങ്ങാന്‍.

പറഞ്ഞത് സത്യസന്ധമായിട്ടാണ്, പിന്നീടുള്ള മാറ്റങ്ങള്‍ സത്യത്തെ വളച്ചൊടിക്കും. അതിനാല്‍ എഡിറ്റിങ്ങ് വേണ്ടെന്നാണ് നെറ്റ് ഫ്‌ലിക്‌സ് വാദം. പ്രധാന വാദങ്ങള്‍ മാറ്റാനാണ് ഹാരിയും മേഗനും ശ്രമിക്കുന്നത്. ഡിസംബറില്‍ തന്നെ ഷോ പുറത്തെത്തിക്കാനാണ് നെറ്റ് ഫ്‌ലിക്‌സ് ശ്രമം.

രാജ്ഞിയുടെ മരണ ശേഷം ഹാരി പറഞ്ഞതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂചന.
നേരത്തെ പരിപാടി ഡിസംബറില്‍ സംപ്രേക്ഷണം തുടങ്ങുമെന്നാണ് കരുതിയിരുന്നത്. നവംബര്‍ 9ന് ദി ക്രൗണിന്റെ അഞ്ചാം സീരീസ് പൂര്‍ത്തിയാകുമ്പോള്‍ ഇതുണ്ടാകുമെന്നായിരുന്നു വിവരം. എന്നാല്‍ റിലീസ് 2023-ലേക്ക് നീട്ടുന്ന തരത്തില്‍ സസെക്സ് ദമ്പതികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചാള്‍സ് മൂന്നാമന്‍ രാജാവിനെയും, ക്യൂന്‍ കണ്‍സോര്‍ട്ട് കാമില്ല, വില്ല്യം രാജകുമാരന്‍, കെയ്റ്റ് രാജകുമാരി എന്നിവരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ 'മയപ്പെടുത്താനാണ്' സസെക്സ് ദമ്പതികള്‍ ആഗ്രഹിക്കുന്നത്. നേരത്തെ തന്റെ സ്ഫോടനാത്മകമായ ഓര്‍ക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതും ഹാരി മാറ്റിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window