Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ സ്വതന്ത്ര കരാര്‍ നടപ്പാക്കാന്‍ നിരവധി തടസങ്ങള്‍, മുന്‍കൈയെടുത്ത് ഇന്ത്യ
reporter

 ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായപ്പോള്‍ ബ്രക്സിറ്റ് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര കരാറുകള്‍ക്ക് ശ്രമിച്ചിരുന്നു. ഇന്ത്യയുമായും ഇങ്ങനെ ഒരു കരാറിനായി ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ പ്രധാനമന്ത്രിമാരുടെ സ്ഥാന മാറ്റങ്ങള്‍ കരാറിന് തിരിച്ചറിയായി. ബോറിസിന് ശേഷം ലിസ് ട്രസ്സ് അധികാരത്തിലേറിയപ്പോഴും കരാറില്‍ ഇന്ത്യ വിശ്വാസം നല്‍കിയിരുന്നു. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി എന്ന നിലയിലും വിദേശ സെക്രട്ടറി എന്ന നിലയിലും ലിസ് ട്രസ്സിന് കരാറിനെ കുറിച്ച് ധാരണയുള്ളതിനാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തിലായിരുന്നു. ഇതിനിടയില്‍ കുടിയേറ്റ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കുന്ന സുവെല്ല അധികാരമേറിയതോടെ വീണ്ടും ചര്‍ച്ചയായി. ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിലുണ്ടാക്കിയ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ് കരാര്‍ അനധികൃത കുടിയേറ്റം തടയാന്‍ സഹായിക്കില്ലെന്ന നിലപാടിലാണിവര്‍.

ഇപ്പോഴിതാ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി, സുവെല്ലയെ കണ്ട് വിഷയത്തില്‍ നേരിട്ട് ചര്‍ച്ച നടത്തി. കുടിയേറ്റ സുരക്ഷാ വിഷയങ്ങളില്‍ സഹകരിക്കുന്നതിനെ പറ്റി സംസാരിച്ചു. വിസാ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവരില്‍ ഏറെയും ഇന്ത്യക്കാരെന്ന സുവെല്ലയുടെ പ്രസ്താവനയില്‍ അന്നു തന്നെ ഹൈക്കമ്മീഷണര്‍ പ്രതികരിച്ചിരുന്നു. ചര്‍ച്ച നടത്തിയ വിവരം ട്വീറ്റിലൂടെ ഹൈക്കമ്മീഷണര്‍ അറിയിച്ചു.ഇന്ത്യ ബ്രിട്ടന്‍ ബന്ധം ശക്തമാണെന്നും അതു തുടര്‍ന്നുകൊണ്ടുപോകുമെന്നും ബ്രോവര്‍മാന്‍ട്വീറ്റ് ചെയ്തു. വിസാ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിന്റെ വിശദാംശങ്ങള്‍ ഹൈക്കമ്മീഷണര്‍ ഹോം ഓഫീസുമായി പങ്കുവച്ചതായിട്ടാണ് സൂചന.എംഎംപി കരാറിനെ കുറിച്ചുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

 
Other News in this category

 
 




 
Close Window