Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ജീന്‍സില്‍ എന്തിനാണ് ചെറിയ പോക്കറ്റ്; ആലോചിച്ചിട്ടുണ്ടോ?
Text by: @ UKMALAYALAMPATHRAM
ജീന്‍സിലെ ആ ചെറിയ പോക്കറ്റ് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കോയിന്‍ പോക്കറ്റ് അഥവാ വാച്ച് പോക്കറ്റ് എന്നാണ് ഇത് അറിയപ്പെടുക. വാലറ്റിലോ പോക്കറ്റിലോ വച്ചാല്‍ നഷ്ടപ്പെട്ടേക്കാവുന്ന നാണയങ്ങളും വാച്ചുമൊക്കെ കൃത്യതയോടെ സൂക്ഷിക്കാന്‍ ഈ പോക്കറ്റ് ഉപയോഗിക്കാം. പ്രമുഖ ബ്രാന്‍ഡുകള്‍ ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് ആയി തിരഞ്ഞെടുത്തതോടെ സ്‌മോള്‍ പോക്കറ്റ്‌സ് വേറെ ലെവലായി.

ആദ്യകാലങ്ങളില്‍ ജീന്‍സ് ഉപയോഗിച്ചിരുന്നത് ഖനികളില്‍ അധ്വാനിക്കുന്ന തൊഴിലാളികളായിരുന്നു. ഇവരുടെ ജീന്‍സിന്റെ പോക്കറ്റുകള്‍ തൊഴില്‍ സമയങ്ങളില്‍ കീറി പോവുക പതിവായിരുന്നു.

വിടര്‍ന്ന നെക്ലൈന്‍ ഉള്ള വസ്ത്രങ്ങള്‍, മിനി സ്‌കര്‍ട്ട്‌സ് എന്നിവ അഭംഗിയാകാതെ ദേഹത്തോട് ചേര്‍ന്നു കിടക്കാന്‍ ഡബിള്‍ സൈഡഡ് ക്ലോതിങ് ടേപിനെ കൂട്ടു പിടിക്കാം. വളരെ നേര്‍ത്ത ഈ ടേപ് വസ്ത്രത്തിന്റെ നെക്ലൈനിലോ ഹെംലൈനിലോ ഒട്ടിച്ച ശേഷം മറുവശം ശരീരത്തില്‍ ഒട്ടിച്ചു വയ്ക്കാം. വസ്ത്രത്തിന്റെ ഭംഗി കുറയുകമില്ല, ധരിക്കുന്നവരുടെ ആത്മവിശ്വാസം കൂടുകയും ചെയ്യും.

ചില വസ്ത്രങ്ങളുടെ യോക്കിലും ബാക്കിലും ഷൂ ലേസ് കോര്‍ത്തിട്ടതു പോലുള്ള വ ള്ളികളും കെട്ടും ഉണ്ടാകും. ഈ വള്ളി (ലൂപ്) കോര്‍ത്തിരിക്കുന്ന ദ്വാരങ്ങള്‍ ഫിനിഷ് ചെയ്യുന്നതിനു വേണ്ടിയും നൂലുകള്‍ പുറത്തുവരാതിരിക്കാനും വേണ്ടിയാണ് ഗ്രോമെറ്റ്‌സ് ഉപയോഗിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളിലാണ് ഗ്രോമെറ്റ്‌സ് മിക്കപ്പോഴും തിളങ്ങുന്നത്.
 
Other News in this category

 
 




 
Close Window