Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഇസ്ലാം മതം സ്വീകരിച്ച് പ്രശസ്ത ഫ്രഞ്ച് മോഡല്‍ മെറിന്‍ അല്‍ ഹൈമര്‍
Text by News TEAM UKMALAYALAM PATHRAM
ഇസ്ലാം മതം സ്വീകരിച്ച് ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന്റെ ചിത്രങ്ങള്‍ മെറിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം എന്നാണ് മതപരിവര്‍ത്തനത്തെ കുറിച്ച് മോഡല്‍ പറഞ്ഞത്. ഫ്രാന്‍സിലെ പ്രമുഖ റിയാലിറ്റി ഷോ താരം കൂടിയാണ് മെറിന്‍ അല്‍ ഹൈമര്‍.

കഴിഞ്ഞയാഴ്ച്ചയാണ് മെറിന്‍ മതപരിവര്‍ത്തനത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ഹിജാബ് ധരിച്ച് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചായിരുന്നു താരം വാര്‍ത്ത പുറത്തുവിട്ടത്.

ഈ നിമിഷം അനുഭവിക്കുന്ന സന്തോഷത്തിന്റെയും വികാരങ്ങളുടെയും തീവ്രത പ്രകടിപ്പിക്കാന്‍ ശക്തമായ വാക്കുകളില്ല. ഈ ആത്മീയ യാത്ര തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇന്‍ഷാ അല്ലാഹ്,'

മെറിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. തന്റെ തീരുമാനം 'ആത്മാവിന്റെയും ഹൃദയത്തിന്റെയും യുക്തിയുടെയും തിരഞ്ഞെടുപ്പായിരുന്നു' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window