Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
വിദ്യാഭ്യാസ, ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കി ബജറ്റ്
reporter

 ലണ്ടന്‍: പൊതുചെലവുകള്‍ ചുരുക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്കിടയിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് പിന്തുണയുമായി ചാന്‍സലര്‍. സ്‌കൂളുകള്‍ക്കും, ആശുപത്രികള്‍ക്കും ബില്ല്യണ്‍ കണക്കിന് പൗണ്ട് അനുവദിച്ച് കൊണ്ടാണ് ജെറമി ഹണ്ട് ബജറ്റില്‍ ആശ്വാസ നടപടി സ്വീകരിച്ചത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും, ആരോഗ്യവും സമ്പദ് വ്യവസ്ഥ വളര്‍ത്താന്‍ ആവശ്യമായ അന്തരീക്ഷമൊരുക്കുമെന്നാണ് ചാന്‍സലറുടെ പ്രതീക്ഷ. അടുത്ത രണ്ട് വര്‍ഷത്തേക്ക് സ്‌കൂളുകള്‍ക്കായി ഓരോ വര്‍ഷവും 2.3 ബില്ല്യണ്‍ പൗണ്ടാണ് അധികമായി നിക്ഷേപിക്കുക. സ്‌കൂള്‍ മേധാവികള്‍, അധ്യാപകര്‍, ക്ലാസ്റൂം അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞ ചാന്‍സലര്‍ ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥയിലും ഇത് തുടരണമെന്നാണ് ആവശ്യപ്പെട്ടത്. മുന്‍പൊരിക്കലുമില്ലാത്ത ബുദ്ധിമുട്ട് നേരിടുന്ന എ&ഇയും, ആംബുലന്‍സ് സമ്മര്‍ദങ്ങളും, റെക്കോര്‍ഡ് ബാക്ക്ലോഗും ചേര്‍ന്ന് ഉഴലുന്ന എന്‍എച്ച്എസിന് അടുത്ത രണ്ട് വര്‍ഷം 6.6 ബില്ല്യണ്‍ പൗണ്ട് അധികമായി നല്‍കുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു.

അവധിയെടുത്ത് വീട്ടിലിരിക്കുന്നവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസിന്റെ റോളിനെ കുറിച്ചും ചാന്‍സലര്‍ വ്യക്തമാക്കി. 6.6 ബില്ല്യണ്‍ പൗണ്ടാണ് എന്‍എച്ച്എസിനായി ഹണ്ട് അധികം അനുവദിച്ചത്. സോഷ്യല്‍ കെയറിന് അടുത്ത വര്‍ഷം 2.8 ബില്ല്യണും, പിന്നത്തെ വര്‍ഷം 4.7 ബില്ല്യണും അനുവദിച്ചിട്ടുണ്ട്. ഹെല്‍ത്ത് സര്‍വ്വീസിന് അടുത്ത 15 വര്‍ഷത്തേക്ക് ആവശ്യമായ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കാന്‍ ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'എന്‍എച്ച്എസാണ് നമ്മള്‍ ആശ്രയിക്കുന്ന പ്രധാന ഡിപ്പാര്‍ട്ട്മെന്റ്. വര്‍ക്ക്ഫോഴ്സ് ക്ഷാമവും, സോഷ്യല്‍ കെയറിലെ സമ്മര്‍ദവും പ്രധാന പ്രശ്നങ്ങളാണ്', ഹണ്ട് വ്യക്തമാക്കി. എന്നാല്‍ സമരത്തിന് ഒരുങ്ങുന്ന നഴ്സുമാരുടെ ശമ്പളക്കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല.

 
Other News in this category

 
 




 
Close Window