Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബ്രിട്ടന്‍
reporter

 ലണ്ടന്‍: ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒട്ടും ജനപ്രിയമല്ല. എന്നാല്‍ അതിന് കാരണം ഇതോടൊപ്പം പുറത്തുവിട്ട ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കും. 1950-കള്‍ക്ക് ശേഷം ആദ്യമായി ജീവിതനിലവാരത്തില്‍ ഏറ്റവും വലിയ വീഴ്ചയാണ് ബ്രിട്ടനിലെ ജനങ്ങള്‍ ഒരു വര്‍ഷം നീളുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നേരിടേണ്ടതെന്ന് ഔദ്യോഗിക സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കി. ജീവിതച്ചെലവ് പ്രതിസന്ധികള്‍ ജീവിതനിലവാരം താഴ്ത്തുമെന്ന് ഒബിആര്‍ പറയുന്നു. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഭവനങ്ങളുടെ വരുമാനം ഏഴ് ശതമാനം ഇടിയും. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ചയാണ് 2022-23 വര്‍ഷത്തിലെ 4.3 ശതമാനം ഇടിവ് വഴി നഷ്ടമാകുന്നത്. ഇതിന് ശേഷം 2023-24 വര്‍ഷവും ഇടിവ് തുടരും, ആ ഘട്ടത്തില്‍ 2.8 ശതമാനം താഴ്ചയാണ് സമ്പദ് വ്യവസ്ഥയില്‍ നേരിടുക.

ഇതോടെ തുടര്‍ച്ചയായി രണ്ട് വര്‍ഷം ജനങ്ങളുടെ ജീവിതനിലവാരം തിരിച്ചടി നേരിടും. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഈ അവസ്ഥ. 2027-28 എത്തുമ്പോഴും ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതനിലവാരം കോവിഡിന് മുന്‍പുള്ള നിലയേക്കാള്‍ 1 ശതമാനം താഴെയാകുമെന്ന് ഒബിആര്‍ പ്രവചിക്കുന്നു. യഥാര്‍ത്ഥ വരുമാനത്തിലെ ഞെരുക്കം, ഉയരുന്ന പലിശ നിരക്കുകള്‍, ഇടിയുന്ന ഭവനവില എന്നിവ ചേര്‍ന്ന് ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ദൈര്‍ഘ്യം ഒരു വര്‍ഷമായി നിജപ്പെടുത്തുമെന്ന് ഒബിആര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മ 505,000 വര്‍ദ്ധിച്ച് 1.2 മില്ല്യണില്‍ നിന്നും 1.7 മില്ല്യണിലേക്കാണ് 2024ല്‍ ഉയരുകയെന്നും ഒബിആര്‍ വ്യക്തമാക്കി. ഭവനവില ഓട്ടം സീസണ്‍ മുതല്‍ 2024 സമ്മര്‍ വരെ കാലയളവില്‍ ഒന്‍പത് ശതമാനം ഇടിയുമെന്നും കണക്കാക്കുന്നു. പലിശ നിരക്കുകള്‍ 2024 രണ്ടാം ബാദത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയായ 5 ശതമാനത്തിലെത്തുമെന്നും കരുതുന്നു.

 
Other News in this category

 
 




 
Close Window