Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
പ്രളയഭീതിയില്‍ യുകെ, എല്ലായിടത്തും കനത്ത ജാഗ്രത
reporter

ലണ്ടന്‍: ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന കനത്ത മഴ മൂലം ബ്രിട്ടന്റെ പല ഭാഗങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം അധികൃതര്‍ നല്‍കി കഴിഞ്ഞു. യോര്‍ക്ക്‌ഷെയര്‍, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കോട്ട്‌ലന്‍ഡില്‍ ഇനിയും തുടര്‍ന്നും കനത്ത മഴയുണ്ടാകാമെന്നതിനാല്‍ ആമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും തിരയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മെറ്റിയോറോളോജിക്കല്‍ ഓഫീസ് ഉദ്യോഗസ്ഥനായ ടോം മോര്‍ഗന്‍ വ്യക്തമാക്കി.

കാലാവസ്ഥ ഇത്രയും മോശമായതിനാല്‍ തന്നെ യാത്രാസൗകര്യങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം കാരണം ക്രിസ്മസ് ട്രീ ലൈറ്റ് സ്വിച്ച്-ഓണ്‍ ഇവന്റ് റദ്ദാക്കിയ അബര്‍ഡീന്‍ സിറ്റി കൗണ്‍സില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോട് പ്രളയത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു.കനത്ത മഴ യോര്‍ക്ക്‌ഷെയറിന്റെ ചില ഭാഗങ്ങളില്‍ റെയില്‍വെ ലൈന്‍ വെള്ളത്തിനടിയിലായതിനാല്‍ പോണ്ടെഫ്രാക്റ്റ് മോണ്‍ഖില്ലിനും വേക്ക്ഫീല്‍ഡ് കിര്‍ക്ക്ഗേറ്റിനും ഇടയിലുള്ള റൂട്ടുകളും ഹാരോഗേറ്റിനും ലീഡ്സിനും ഇടയിലുള്ള റൂട്ടുകള്‍ തടസ്സപ്പെട്ടു. നവംബര്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലുടനീളം ശരാശരിയുടെ ഇരട്ടിയിലധികം മഴ ലഭിച്ചതും, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചില സ്ഥലങ്ങളില്‍ 50 മില്ലിമീറ്ററില്‍ അധിക മഴ പെയ്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ജനങ്ങളെല്ലാവരും തന്നെ കനത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.

 
Other News in this category

 
 




 
Close Window