Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
മണിക്കൂറില്‍ 10 പൗണ്ട് കടന്ന് നാഷണല്‍ ലിവിംഗ് വേജ്
reporter

ലണ്ടന്‍: ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ നികുതിഭാരമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഉയര്‍ന്ന നികുതി നിരക്കിലേക്ക് വലിച്ചിഴക്കപ്പെടുക. ഇതിനിടയില്‍ നാഷണല്‍ ലിവിംഗ് വേജ് 9.50 പൗണ്ടില്‍ നിന്നും മണിക്കൂറിന് 10.42 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. ബെനഫിറ്റ് പേയ്മെന്റ് ലഭിക്കുന്നവര്‍ക്കും ബജറ്റ് സന്തോഷവാര്‍ത്ത നല്‍കുന്നു. എങ്കിലും വിലക്കയറ്റവും നികുതി വര്‍ധനയും ഇവയുടെ പ്രയോജനം കിട്ടാനിടയാക്കില്ല. നിലവില്‍ 12,570 പൗണ്ടിന് താഴെ നികുതിയില്ലെങ്കിലും, 50,270 പൗണ്ട് വരെ 20% ഇന്‍കം ടാക്സും, 150,000 പൗണ്ട് വരെ വരുമാനത്തിന് 40 ശതമാനവും, 150,000 പൗണ്ടിന് മുകളില്‍ 45 ശതമാനവുമാണ് ടാക്സ്. ഇതില്‍ ആദ്യത്തെ മൂന്ന് പരിധികള്‍ മരവിപ്പിച്ചതോടെ ശമ്പളം വര്‍ദ്ധിക്കുന്നത് അനുസരിച്ച് ഉയര്‍ന്ന ടാക്സ് ബാന്‍ഡിലേക്ക് ജോലിക്കാര്‍ വീഴും. 45 പെന്‍സ് റേറ്റ് പരിധി 25,000 പൗണ്ട് കുറച്ച് കൊണ്ടാണ് കൂടുതല്‍ ഉയര്‍ന്ന വരുമാനക്കാരെ ചാന്‍സലര്‍ ഈ ടാക്സില്‍ പെടുത്തിയത്.

എനര്‍ജി പ്രൈസ് ഗ്യാരണ്ടി 2024 മാര്‍ച്ച് 31 വരെ തുടരും. എന്നിരുന്നാലും ഏപ്രില്‍ മുതല്‍ ക്യാപ് 20% ഉയരും. ഇതോടെ ശരാശരി ബില്‍ 2500 പൗണ്ടില്‍ നിന്നും 3000 പൗണ്ടിലേക്ക് വര്‍ദ്ധിക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രത്യേകം പേയ്മെന്റുകള്‍ ലഭിക്കും. ബെനഫിറ്റിലുളളവര്‍ക്ക് 900 പൗണ്ട്, സ്റ്റേറ്റ് പെന്‍ഷന്‍കാര്‍ക്ക് 300 പൗണ്ട്, ഡിസെബിലിറ്റി പേയ്മെന്റ് 150 പൗണ്ട് എന്നിവയാണിത്. കൗണ്‍സില്‍ ടാക്സ് വര്‍ദ്ധനവില്‍ ഒരു ദശകത്തോളമായി ഏര്‍പ്പെടുത്തിയിരുന്ന ക്യാപ്പ് നീക്കിയതോടെ ഹിതപരിശോധന നടത്താതെ ടൗണ്‍ ഹാളുകള്‍ക്ക് 5 ശതമാനം വരെ വര്‍ദ്ധന നടപ്പാക്കാം. പദ്ധതി കൗണ്‍സിലുകള്‍ പ്രയോജനപ്പെടുത്തിയാല്‍ ശരാശരി ബാന്‍ഡ് ഡി ബില്ലില്‍ 100 പൗണ്ട് വരെ കൂട്ടിച്ചേര്‍ക്കപ്പെടും. പണപ്പെരുപ്പത്തിന് ആനുപാതികമായി 10.1 ശതമാനം വര്‍ദ്ധനവാണ് പേയ്മെന്റില്‍ ഉണ്ടാവുകയെന്ന് ജെറമി ഹണ്ട് വ്യക്തമാക്കി. ശരാശരി ഭവനങ്ങളുടെ ബെനഫിറ്റില്‍ 600 പൗണ്ടാണ് അധികമായി കൂട്ടിച്ചേര്‍ക്കുക. 2025 ഏപ്രില്‍ 1 മുതല്‍ എല്ലാ ഇലക്ട്രിക് വാഹനങ്ങളും 165 പൗണ്ട് വാര്‍ഷിക റോഡ് ടാക്സ് നല്‍കണം. വിവാഹിതരായ ദമ്പതികള്‍ക്കുള്ള അലവന്‍സ് അടുത്ത വര്‍ഷം 10.1% വര്‍ദ്ധിക്കും. ഇതിന്റെ മൂല്യം 4010 പൗണ്ട് മുതല്‍ 10,375 പൗണ്ട് വരെയാകും.

 
Other News in this category

 
 




 
Close Window