Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ഖത്തറിലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ വേദിയില്‍ മദ്യത്തിനു നിരോധനം: യുകെയില്‍ വന്‍ പ്രതിഷേധം
Text by News TEAM UKMALAYALAM PATHRAM
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തര്‍ രാജകുടുംബത്തിനും സംഘാടകര്‍ക്കും എതിരെ ആഞ്ഞടിച്ചു പാശ്ചാത്യലോകം. മദ്യ നിരോധനത്തിന്റെ ഭാഗമായി ബിയര്‍ വില്‍പ്പന പോലും തടഞ്ഞതാണ് വിവാദമായിരിക്കുന്നത്. വേദിയിലേക്ക് സഞ്ചരിക്കാന്‍ 5000 പൗണ്ട് ചെലവാക്കിയവര്‍ റീഫണ്ട് ആവശ്യപ്പെട്ട് രംഗത്തുവന്നു.രാജ്യത്തെ എല്ലാ സ്റ്റേഡിയങ്ങളിലും മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി അവസാന നിമിഷം ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഖത്തര്‍ ടൂര്‍ണമെന്റിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടത്.

ലോകകപ്പ് ആരംഭിക്കാന്‍ 48 മണിക്കൂര്‍ ബാക്കിനില്‍ക്കുമ്പോള്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഖത്തറിലുള്ള ഇംഗ്ലീഷ് ആരാധകര്‍ ഫിഫയെ കുറ്റപ്പെടുത്തി. ടൂര്‍ണമെന്റ് ഒരു ബിഗ് ബ്രദറിന്റെ മേല്‍നോട്ടത്തില്‍ എന്ന പോലെയായി മാറുമെന്നാണ് ഇവരുടെ വിമര്‍ശനം. ദോഹയില്‍ നൂറുകണക്കിന് ഇംഗ്ലണ്ട് ആരാധകര്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് സ്റ്റേഡിയങ്ങളില്‍ മദ്യം ലഭ്യമാകില്ലെന്ന് ഫിഫയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നത്. ഖത്തര്‍ രാജകുടുംബത്തിന്റെ കനത്ത സമ്മര്‍ദത്തിലാണ് തീരുമാനം.

കര്‍ശനമായ മദ്യ നയം നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യമാണെങ്കിലും മത്സരങ്ങളില്‍ ബിയര്‍ വരള്‍ച്ച ഉണ്ടാകില്ലെന്ന് ഫിഫ നേരത്തെ ആരാധകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഡിയങ്ങളില്‍ നിരോധനം പരിപൂര്‍ണ്ണമല്ലെന്നതാണ് മറ്റൊരു തമാശ. കോര്‍പറേറ്റ് ബോക്സില്‍ 22,450 പൗണ്ടിന് ടിക്കറ്റെടുത്ത ഭാഗ്യശാലികള്‍ക്ക് വിവിധ മദ്യങ്ങള്‍ ആസ്വദിക്കാം.
 
Other News in this category

 
 




 
Close Window