Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ വംശജന് വച്ച് പിടിപ്പിച്ചത് കാന്‍സര്‍ ബാധിച്ച കിഡ്നി
Text by News TEAM UKMALAYALAM PATHRAM
കിഡ്നി വേണ്ടത്ര പരിശോധന നടത്താതെ വച്ചതാണ് 49-കാരനായ ഇന്ത്യന്‍ വംശജനായ പിതാവിന് രോഗവും, മരണവും സമ്മാനിച്ചത്. പരമീന്ദര്‍ സിംഗ് സിദ്ദു എന്നയാളുടെ മരണത്തെ കുറിച്ച് നടന്ന ഇന്‍ക്വസ്റ്റിലാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. മാര്‍ച്ചിലായിരുന്നു സിദ്ദുവിന്റെ മരണം. കിഡ്നി മാറ്റിവെച്ച് ഒരു വര്‍ഷം പോലും തികയുന്നതിന് മുന്‍പ് ഇദ്ദേഹം മരണമടഞ്ഞു. ഇതിന് കാരണമായത് അവയവത്തില്‍ ട്യൂമര്‍ ബാധിച്ചത് ഡോക്ടര്‍മാര്‍ തിരിച്ചറിയാതെ പോയതാണ്.


ഇതേ അവയവദാതാവില്‍ നിന്നും അവയവങ്ങള്‍ ലഭിച്ച മറ്റ് രണ്ട് രോഗികള്‍ക്കും പിന്നീട് കാന്‍സര്‍ രൂപപ്പെട്ടു. ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തിയതിന് ശേഷം നാല് മാസം കഴിഞ്ഞാണ് സിദ്ദുവിന്റെ ശരീരം ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തതും, ഇതില്‍ രോഗബാധ തിരിച്ചറിഞ്ഞതുമെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി.

ഇതൊരു സിസ്റ്റ് മാത്രമാണെന്ന് കരുതി ആദ്യം തള്ളിക്കളഞ്ഞു. എന്നാല്‍ പിന്നീട് ഇത് ശക്തമായ കാന്‍സറാണെന്നും, അവയവം സ്വീകരിച്ചതില്‍ നിന്നുമാണ് ശരീരത്തില്‍ പ്രവേശിച്ചതെന്നും വ്യക്തമായി. 'എന്റെ ഭര്‍ത്താവ് ഡോക്ടര്‍മാരെ അത്രമേല്‍ വിശ്വസിച്ചു. അവരെങ്ങിനെ ഇത് കാണാതെ പോയി? അദ്ദേഹം ഒരു സാധാരണക്കാരനായ ഭര്‍ത്താവായിരുന്നു. ജീവിതം മെച്ചപ്പെടുത്താനാണ് ഓപ്പറേഷന് വിധേയമായത്. ഇത് എനിക്കും, കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. എപ്പോഴും അദ്ദേഹത്തെ കുറിച്ചാണ് ചിന്ത', 47-കാരിയായ സിദ്ദുവിന്റെ ഭാര്യ താര്‍ജിന്ദര്‍ പറയുന്നു.

അവയവമാറ്റ ശസ്ത്രക്രിയയാണ് ഈ മരണത്തിന് കാരണമെന്ന് കൊറോണര്‍ ലിഡിയ ബ്രൗണ്‍ രേഖപ്പെടുത്തി. 'വിജകരമായി ഒരു അവയവമാറ്റം നടത്തിയതിന്റെ സന്തോഷം അതേ വര്‍ഷം ഇത്തരമൊരു ദുഃഖമായി മാറിയത് ഭീകരമാണ്', കൊറോണര്‍ പറഞ്ഞു. ആഗോള തലത്തില്‍ തന്നെ 11 തവണ മാത്രമാണ് സിദ്ദുവിന് നേരിട്ട അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവയവദാതാവിന് കാന്‍സര്‍ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അവയവത്തെ ഡോക്ടര്‍മാര്‍ സംശയിക്കാതെ പോകുകയായിരുന്നു.

പടിഞ്ഞാറന്‍ ലണ്ടനിലെ ഹോണ്‍സ്ലോവില്‍ താമസിക്കുന്ന സിദ്ധുവിന് തന്റെ 30 കളിലായിരുന്നു വൃക്ക രോഗം പിടിപെട്ടത്. 2005-ല്‍ ഇന്ത്യയില്‍ വെച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും യാതൊരുവിധ സങ്കീര്‍ണതകളും ഉണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തായിരുന്നു വൃക്കക്ക് വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് സ്ഥിരമായി ഡയാലിസിസ് നടത്തി വരികയായിരുന്നു. ഇത് തന്റെ തൊഴിലിനെ ബാധിക്കുമെന്ന് തോന്നിയപ്പോഴായിരുന്നു വീണ്ടും ഒരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ പറ്റി അദ്ദേഹം ആലോചിച്ചത്.
 
Other News in this category

 
 




 
Close Window