Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ്
Text by News TEAM UKMALAYALAM PATHRAM
ബൈഡന്റെ ചെറുമകള്‍ നവോമിയാണ് വൈറ്റ് ഹൗസില്‍ വച്ച് വിവാഹിതയായത്. 25കാരനായ പീറ്റര്‍ നീല്‍ ആണ് 28കാരിയായ നവോമിയുടെ വരന്‍. ശനിയാഴ്ച നടന്ന വിവാഹ ചടങ്ങുകളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ 250ഓളം അതിഥികള്‍ക്കാണ് ക്ഷണമുണ്ടായിരുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്റെ മകന്‍ ഹണ്ടറിന്റെ മകളാണ് നവോമി ബൈഡന്‍.

നവോമിയുടെ വളര്‍ച്ച കാണുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. താന്‍ ആരാണെന്ന് സ്വയം കണ്ടെത്താനും ജീവിതം രൂപപ്പെടുത്താനും അവള്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അവള്‍ പീറ്ററിനെ ഭര്‍ത്താവായി തെരഞ്ഞെടുക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അവനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലും അഭിമാനിക്കുന്നു.ആശംസകള്‍....'. ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും പ്രസ്താവനയില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window