Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
പാചകം
  Add your Comment comment
അത്തം സ്‌പെഷ്യല്‍ പച്ചടി
Reporter
നമ്മുടെ സദ്യകളില്‍ എന്നും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പച്ചടികള്‍.ചെറിയ പുളിപ്പും മധുരവും സദ്യയില്‍ പ്രദാനം ചെയ്യുന്ന പച്ചടി ഇഷ്ടമല്ലാത്തവര്‍ ആരും തന്നെ ഉണ്ടായിരിക്കല്ല.നാടന്‍ ഓണസദ്യയില്‍ പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാന്‍ ഈ ഓണക്കാലം പ്രയോജനപ്പെടുത്താം...ഈ വര്‍ഷത്തെ ഓണ സദ്യയില്‍ നിങ്ങള്‍ക്കായിതാ സ്‌പെഷ്യല്‍ പൈനാപ്പിള്‍ പച്ചടി...


1. പൈനാപ്പിള്‍ പച്ചടി

ചേരുവകള്‍

പൈനാപ്പിള്‍-ഒരെണ്ണം
തേങ്ങ-ഒരു മുറി
തൈര്-അര കപ്പ്
പച്ചമുളക്-3എണ്ണം
കടുക്-ഒരു ടീസ്പൂണ്‍
എണ്ണ-അര ടേബിള്‍ സ്പൂണ്‍
കറിവേപ്പില-ഒരു തണ്ട്
വറ്റല്‍ മുളക്-3എണ്ണം
ഉപ്പ്-പാകത്തിന്

പാകം ചെയ്യുന്നവിധം

പൈനാപ്പിള്‍ ചെറിയകഷ്ണങ്ങളായി അരിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കണം.തേങ്ങ ചിരകി രണ്ടുസ്്പൂണ്‍ മാറ്റിവയ്ക്കുക.ബാക്കി തേങ്ങയും പച്ചമുളകും ചേര്‍ത്ത് അരച്ചെടുക്കുക.പൈനാപ്പിള്‍ വെന്തുകഴിയുമ്പോള്‍ തേങ്ങ അരച്ചതും തൈരും ചേര്‍ത്ത് ഇളക്കണം.പാത്രത്തില്‍ എണ്ണ ചൂടാക്കി മാറ്റിവച്ച തേങ്ങയും കടുകും കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത് മൂപ്പിച്ച് ഇതില്‍ ചേര്‍ക്കണം.പൈനാപ്പിള്‍ പച്ചടി തയ്യാര്‍.ശീതീകരണിയില്‍ വയ്ക്കാതെ തന്നെ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനാകും എന്ന പ്രത്യേകയും പച്ചടികള്‍ക്കുണ്ട്....
 
Other News in this category

 
 




 
Close Window