Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഈ താരസൗന്ദര്യം ജനപ്രിയം: താരറാണി സാമന്ത റൂത്ത് പ്രഭു
Text by TEAM UKMALAYALAM PATHRAM
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി ആരാണെന്ന് ചോദ്യത്തിന് ഉത്തരം ആലിയ ഭട്ട് എന്നോ, ദീപിക പദുകോണ്‍ എന്നോ ആണെങ്കില്‍ തെറ്റി. അത് തെന്നിന്ത്യന്‍ താരറാണി സാമന്ത റൂത്ത് പ്രഭുവാണ്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ദീപിക, ആലി, കത്രീന എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സാമന്ത വീണ്ടും പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ഓര്‍മാക്‌സ് സ്റ്റാര്‍സ് ഇന്ത്യ ലൗവ്: ജനപ്രിയ നടിമാരുടെ പട്ടികയിലാണ് തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പര്‍നായികമാരെയെല്ലാം പിന്നിലാക്കി സാമന്ത ഒന്നാമതെത്തിയത്.

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, നാഷണല്‍ ക്രഷ് രശ്മിക മന്ദാന, അനുഷ്‌ക ഷെട്ടി തുടങ്ങിയ നടിമാരെല്ലാം സാമന്തയ്ക്ക് പിന്നിലാണ് പട്ടികയില്‍.

ആമോസണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ ഫാമിലിമാന്‍ 2 ലെ രാജി എന്ന കഥാപാത്രത്തിലൂടെയാണ് സാമന്ത ബോളിവുഡിലടക്കം ശ്രദ്ധേയയാകുന്നത്. ഇതിനു പിന്നാലെ നാഗചൈതന്യയുമായുള്ള വിവാഹമോചന വാര്‍ത്തയും വലിയ ചര്‍ച്ചയായി. പിന്നാലെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ഐറ്റം ഡാന്‍സും സാമന്തയെ കൂടുതല്‍ പ്രശസ്തയാക്കി.
 
Other News in this category

 
 




 
Close Window