Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി ഒരു ഭര്‍ത്താവ് മതി: ഇരട്ട സഹോദരിമാര്‍ കോമണ്‍ ഫ്രണ്ടിനെ വിവാഹം കഴിച്ചു
Text by TEAM UKMALAYALAM PATHRAM
സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത് ഐടി എന്‍ജിനീയര്‍മാരായ ഇരട്ടസഹോദരിമാര്‍. ഇവരുടെ വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മഹാരാഷ്ട്രയിലെ സോലപുര്‍ ജില്ലയിലെ അക്ലുജ് ഗ്രാമത്തിലാണ് സംഭവം. അതില്‍ എന്ന സുഹൃത്തിനെയാണ് ഇരട്ടസഹോദരിമാരായ പിങ്കിയും റിങ്കിയും വിവാഹം ചെയ്തത്. ഇരുവരും ഐഡന്റിക്കല്‍ ട്വിന്‍സ് ആണ്.

കുട്ടിക്കാലം ഒരുമിച്ച് വളര്‍ന്ന ഇവര്‍ക്ക്, പരസ്പരം പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ഇരുവീട്ടുകാരും സമ്മതിച്ചതോടെ വിവാഹം നടക്കുകയായിരുന്നു.
അച്ഛന്‍ മരിച്ച പെണ്‍കുട്ടികള്‍ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയുടെ ചികിത്സയ്ക്കായി അതുലിന്റെ കാറിലാണ് ഇവര്‍ ആശുപത്രിയില്‍ പോയിരുന്നത്. ഇങ്ങനെ അതുല്‍ യുവതികളുമായി അടുക്കുകയായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വിവാഹത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ വിവാഹം നിയമപരമാണോയെന്നാണ് പലരുടെയും ചോദ്യം.
 
Other News in this category

 
 




 
Close Window