Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായില്ല, പ്രതിസന്ധി രൂക്ഷം
reporter

ലണ്ടന്‍: നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ ഗവണ്‍മെന്റിന് മുന്നില്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയാതെ ഹെല്‍ത്ത് സെക്രട്ടറി. ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയ്സ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കുള്ളെനുമായി നടത്തിയ ചര്‍ച്ചകളാണ് പരാജയപ്പെട്ടത്. അതേസമയം ചര്‍ച്ചകള്‍ ഇനിയും നടത്തുമെങ്കിലും ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കില്ലെന്ന പിടിവാശിയാണ് പ്രശ്നം വഷളാക്കുന്നത്. പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന വേണമെന്നതാണ് നഴ്സുമാരുടെ പ്രധാന ആവശ്യം. 'ആര്‍സിഎന്നുമായി ശമ്പളേതര വിഷയങ്ങളിലും, പേ റിവ്യൂ പ്രൊസസില്‍ യൂണിയന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സംബന്ധിച്ച് ബാര്‍ക്ലേ തുടര്‍ന്നും സംസാരിക്കും', സര്‍ക്കാര്‍ ശ്രോതസ്സ് പറഞ്ഞു.

'സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും വാക്കുപാലിച്ചു. ശമ്പളക്കാര്യത്തില്‍ അവര്‍ എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല', പാറ്റ് കുള്ളെന്‍ വ്യക്തമാക്കി. ഈ ചര്‍ച്ച കഴിഞ്ഞ് വരുമ്പോള്‍ ഈയാഴ്ച സമരം വേണ്ടിവരില്ലെന്ന് നഴ്സുമാര്‍ക്ക് മുന്നില്‍ കാണിക്കാന്‍ കഴിയുന്ന സുപ്രധാന കാര്യങ്ങളാണ് വേണ്ടിയിരുന്നത്. ഖേദകരമെന്ന് പറയട്ടെ, അവര്‍ ഒരു പെന്നി പോലും അധികം നല്‍കില്ല. ഈ പിടിവാശിയില്‍ നിരാശ രേഖപ്പെടുത്തിയതോടെ അവര്‍ പുസ്തകം അടച്ചുവെച്ച് സ്ഥലംവിട്ടു, ആര്‍സിഎന്‍ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി. ഡിസംബറില്‍ രണ്ട് ദിവസങ്ങളിലാണ് ആര്‍സിഎന്‍ പണിമുടക്കുന്നത്. ഡിസംബര്‍ 15, 20 തീയതികളിലെ സമരത്തില്‍ 15,000 ഓപ്പറേഷനുകള്‍ റദ്ദാകുമെന്നാണ് കരുതുന്നത്. ഇതിനിടെ ഗവണ്‍മെന്റിന്റെ നിഷേധാത്മക നിലപാടിന് എതിരെ പാരാമെഡിക്കുകളുടെ രോഷവും അധികരിക്കുകയാണ്. അടിയന്തര ഘട്ടത്തില്‍ പോലും ആംബുലന്‍സ് ജോലിക്കാര്‍ ഇത് ചെയ്യാന്‍ വിസമ്മതിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window