Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
തടാകത്തില്‍ അകപ്പെട്ട മൂന്നു കുട്ടികള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
reporter

ലണ്ടന്‍: ശൈത്യകാലം തുടങ്ങവേ ബ്രിട്ടനെ വേദനയിലാഴ്ത്തിയിരിക്കുകയാണ് കുഞ്ഞുങ്ങളുടെ മരണം. വെള്ളം ഉറഞ്ഞ് ഐസായി മാറിയ തടാകത്തില്‍ കളിക്കവേ ഐസ് പാളി പൊട്ടി വെള്ളത്തിന് അടിയിലായ കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. നാലു കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അതില്‍ ഒരാള്‍ കൂടി മരിച്ചിരിക്കുകയാണ്. ജാക്ക് ജോണ്‍സണ്‍ എന്ന കുട്ടി മുന്‍പരിചയം പോലുമില്ലാതെ കുട്ടികളെ രക്ഷിക്കാനിറങ്ങിയതാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. സോളിഹള്ളില്‍ സമീപ വാസികള്‍ ബാബ്സ് മില്‍ പാര്‍ക്കില്‍ ഒരുമിച്ചുകൂടി. മരണമടഞ്ഞ കുട്ടികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിച്ചു.

വെസ്റ്റ് മിഡ്ലാന്‍ഡ്സിലുള്ള സോളിഹള്ളിലെ ബാബ്ബ്സ് മില്ല് തടാകത്തിലായിരുന്നു ദുരന്തമുണ്ടായത്. വെള്ളം തണുത്തുറഞ്ഞ് ഐസായ തടാകത്തിന്റെ പ്രതലത്തില്‍ കളിക്കാനിറങ്ങിയതാണ് കുട്ടികള്‍. ഇതിനിടെ ഐസ് പൊട്ടി ഒരു കുട്ടിയുടെ കാല്‍ അതില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ മറ്റ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാലു കുട്ടികളെ രക്ഷപ്പെടുത്തി, എന്നാല്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയശേഷമാണ് ആശുപത്രിയിലെത്തിച്ചത്. നാലു കുട്ടികളാണ് തടാകത്തില്‍ വീണത്. കുട്ടികളുടെ ആത്മാവിനായി നടത്തിയ പ്രാര്‍ത്ഥനയില്‍ മൂന്നൂറിലേറെ പേര്‍ ഒത്തുകൂടി.

 
Other News in this category

 
 




 
Close Window