Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
രാത്രി താപനില മൈനസ് 15 ലേക്ക്, വിമാനഗതാഗതം തടസപ്പെടും
reporter

ലണ്ടന്‍: മറ്റൊരു തണുപ്പേറിയ ദിനം കൂടി കടന്ന് ബ്രിട്ടന്‍. രാത്രിയില്‍ താപനില -15 സെല്‍ഷ്യസ് വരെ താഴ്ന്നതോടെ എല്ല് മരവിപ്പിക്കുന്ന കാലാവസ്ഥ അതിജീവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഐസ് മൂടല്‍ഞ്ഞ് മൂലം രാജ്യത്തെ യാത്രകള്‍ ബുദ്ധിമുട്ടിലാകുന്ന ഘട്ടത്തിലാണ്. റോഡുകള്‍ അടച്ചിടുന്നതിന് പുറമെ, ട്രെയിനുകള്‍ റദ്ദാക്കാനും, വിമാനങ്ങള്‍ പിന്‍വലിക്കാനും ഇത് കാരണമായിട്ടുണ്ട്. രാത്രിയോടെ -15 സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതോടെ ജനങ്ങള്‍ പുതപ്പിനടിയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതമായി. മഞ്ഞ്, ഐസ്, മൂടല്‍മഞ്ഞ് എന്നിവയാണ് യുകെയില്‍ വരുംദിനങ്ങളില്‍ തുടരുക. ഇതുമൂലം യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നുണ്ട്.

ഐസ് നിറഞ്ഞ റോഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ അത്യാവശ്യത്തിന് മാത്രം ഡ്രൈവ് ചെയ്യാനാണ് നിര്‍ദ്ദേശം, രാജ്യത്ത് റെയില്‍ സമരങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ട്രെയിന്‍ വഴി യാത്ര ചെയ്യുന്നത് സൗകര്യപ്രദമായ കാര്യമാകില്ല. തിങ്കള്‍ മുതല്‍ വ്യാഴം വരെ നീണ്ടുനില്‍ക്കുന്ന മഞ്ഞ്, ഐസ്, മൂടല്‍മഞ്ഞ് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുള്ളത്. സ്‌കോട്ട്ലണ്ടില്‍ മഞ്ഞും, ഐസും കൂടുതല്‍ കടുപ്പമുള്ളതായി മാറുമെന്നാണ് മുന്നറിയിപ്പ്. പല ഭാഗത്തും സ്‌കൂളുകള്‍ നേരത്തെ അടക്കുകയും, കുട്ടികളോട് വീടുകളില്‍ ചൂടുപിടിച്ച് ഇരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐസ് നിറഞ്ഞ തടാകത്തില്‍ കളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ നാല് കുട്ടികളില്‍ മൂന്ന് പേര്‍ മരിച്ചത് രാജ്യത്തിന് ഞെട്ടല്‍ സമ്മാനിച്ചിരുന്നു.

 
Other News in this category

 
 




 
Close Window