Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, രോഗികളുടെ എണ്ണത്തില്‍ വര്‍ധന
reporter

ലണ്ടന്‍: കൊവിഡ്-19 പ്രതിസന്ധി വിട്ടൊഴിഞ്ഞെന്ന് ആശ്വസിച്ച് ഇരിക്കവെ വൈറസ് വീണ്ടും തിരിച്ചുവരവ് നടത്തുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ കൊവിഡ് ആശുപത്രി അഡ്മിഷനുകള്‍ തിരിച്ചുവരവ് നടത്തുകയാണെന്നാണ് സ്ഥിരീകരിക്കുന്നത്. മാസ്‌കുകള്‍ തിരിച്ചെത്തിക്കണമെന്ന് ഇതോടെ വിദഗ്ധര്‍ യുകെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് തുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ച വൈറസ് ബാധിച്ച് 724 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള ആഴ്ചയിലെ 639 കേസുകളില്‍ നിന്നും 13 ശതമാനമാണ് വര്‍ദ്ധന. ഒക്ടോബര്‍ 27-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന കേസുകളും ഇതാണ്. ഇതിനിടെ കൊവിഡ് ട്രാക്കിംഗ് ഡാറ്റ പ്രകാരം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കേസുകള്‍ വര്‍ദ്ധിക്കുന്നതായി വ്യക്തമായി.

ഒരു മാസത്തോളം താഴേക്ക് പോയ ശേഷമാണ് കേസ് വര്‍ദ്ധിച്ചത്. വൈറസുമായി ആശുപത്രി കിടക്കയിലെത്തുന്നവരുടെ എണ്ണവും മുന്നോട്ട് പോകുന്നുവെന്ന് യുകെഎച്ച്എസ്എ കണക്കുകള്‍ വ്യക്തമാക്കുന്നു.ബുധനാഴ്ച 5501 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഒരാഴ്ച മുന്‍പത്തെ കണക്കുകളില്‍ നിന്നും 11 ശതമാനത്തിന്റെ വര്‍ദ്ധന. മഹാമാരി കാലത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു അംശം മാത്രമാണ് ഇത്. മാര്‍ച്ചില്‍ 2300 രോഗികളെ പ്രവേശിപ്പിച്ചതാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഡിസംബര്‍ 7 വരെയുള്ള കണക്കുകള്‍ പ്രകാരം കേവലം 119 പേരാണ് കൊവിഡ് ബാധിച്ച് അത്യാഹിത വിഭാഗത്തിലുള്ളത്. ആശുപത്രികളില്‍ ഇപ്പോഴും കൊവിഡ് രോഗികളെ മറ്റുള്ളവരില്‍ നിന്നും ക്വാറന്റൈന്‍ ചെയ്താണ് കിടത്തുന്നത്. ഇത് സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസ് ജീവനക്കാരെയും, ശ്രോതസ്സുകളെയും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.

 
Other News in this category

 
 




 
Close Window