Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ 9 വയസ്സുകാരി അന്തരിച്ചു
Text by TEAM UKMALAYALAM PATHRAM
യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി മലയാളി ബാലികയുടെ ആകസ്മിക വിയോഗം. ലീഡ്സിലെ ഒന്‍പതു വയസുകാരി ആന്‍ തെരേസയാണ് വിട വാങ്ങിയത്. ഹൃദയസംബന്ധമായ അസുഖം മൂലം ആണ് മരണം എന്നാണ് വിവരം. ഞായറാഴ്ച രാത്രി 9.45ഓടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.


ലീഡ്സിലെ ജെയിംസ് - നെഫി ഗോപുരത്തിങ്കല്‍ ദമ്പതികളുടെ മകളാണ് ആന്‍ തെരേസ. ജെയിംസ് മൂക്കന്നൂര്‍ ഞാലൂക്കര ഗോപുരത്തിങ്കല്‍ കുടുംബാംഗമാണ്. അമ്മ നെഫി അങ്കമാലി കറുകുറ്റി കുടുംബാംഗമാണ് . പന്ത്രണ്ട് വയസ്സുള്ള ജോണ്‍ ആണ് സഹോദരന്‍ . മൃതസംസ്‌കാര ശുശ്രൂഷകള്‍ പിന്നീട്.

ലീഡ്സ് മലയാളി അസോസിയേഷന്‍ അംഗമാണ് ജെയിംസും കുടുംബവും. അപ്രതീക്ഷിതമായി എത്തിയ ദുരന്ത വാര്‍ത്തയില്‍ തകര്‍ന്നിരിക്കുന്ന ഈ കുടുംബത്തിന് ആശ്വാസമായി ലീഡ്സ് മലയാളികള്‍ പിന്തുണയുമായി ഒപ്പമുണ്ട്.
 
Other News in this category

 
 




 
Close Window