Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) നവ നേതൃത്വം; ടോം തോമസ് പ്രസിഡൻറ്.... ജോബി ജോൺ സെക്രട്ടറി
Text by TEAM UKMALAYALAM PATHRAM
ബ്രാഡ്ഫോർഡ്:- യുകെയിലെ തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ, ബ്രാഡ്ഫോർഡിലെയും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയുമായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (BMA) യ്ക്ക് പുതിയ നേതൃത്വം. മുൻ യുക്മ ദേശീയ സമിതിയംഗം ടോം തോമസ് പ്രസിഡൻ്റായും, ജോബി ജോൺ സെക്രട്ടറിയായും, വർഗീസ് എബ്രഹാം (ഷിജോ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറായി തുഷാര ജോഷി, ജോയിൻ്റ് സെക്രട്ടറിയായി റ്റീനുമോൾ ജോസ് എന്നിവരും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി അനീഷ് പോൾ, എൽദോ ജോർജ്, ജിസ്മോൻ ജോൺ, സിലിയമോൾ അനീഷ് എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.

മുൻ പ്രസിഡൻറ് ബാബു ലൂക്കോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് രശ്മി ഡെന്നിസ് സ്വാഗതവും സെക്രട്ടറി ജോൺ മാർട്ടിൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ ബി എം എ യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി ഒന്നിന് വിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ടോം തോമസ്, സെക്രട്ടറി ജോബി ജോൺ എന്നിവർ കമ്മിറ്റിക്കു വേണ്ടി അറിയിച്ചു.
 
Other News in this category

 
 




 
Close Window