Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
യൂണിഫോമില്‍ മാറ്റം വരുത്തി ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഹിജാബും ഉള്‍പ്പെടുത്തി
reporter

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ക്യാബിന്‍ ക്രൂവിന്റെ യൂണിഫോമിന്റെ മാറ്റംവരുത്തി ബ്രിട്ടീഷ് എയര്‍വെയ്‌സ്. പുതിയ യൂണിഫോമില്‍ ഹിജാബും ഉള്‍പ്പെടുത്തിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹിജാബ് അണിയേണ്ടവര്‍ക്ക് അതാവാമെന്ന് വാര്‍ത്താ കുറിപ്പിലൂടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു. ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ ഓസ്വാള്‍ഡ് ബോട്ടങ്ങിന്റെ അഞ്ച് വര്‍ഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം. സ്ത്രീകള്‍ക്ക് ഡ്രസിനൊപ്പം ജമ്പ്‌സ്യൂട്ടോ സ്‌കര്‍ട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവര്‍ക്ക് അതാവാം. പുരുഷ ജീവനക്കാര്‍ക്ക് സ്യൂട്ട് ധരിക്കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യൂണിഫോം അവതരിപ്പിക്കാന്‍ രണ്ടു വര്‍ഷം വൈകി. ഞങ്ങളുടെ ജീവനക്കാര്‍ അവരുടെ യൂണിഫോം അഭിമാനത്തോടെ ധരിക്കണമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് ചെയര്‍മാനും സിഇഒയുമായ സീന്‍ ഡോയ്ല്‍ പറഞ്ഞു.

ഇതിനിടെ 'ദി നോ ട്രൗസേഴ്സ് ട്യൂബ് റൈഡ്' ആഘോഷിച്ച് ബ്രിട്ടീഷ് ജനത. ഞായറാഴ്ച ട്യൂബില്‍ യാത്ര ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് അടിവസ്ത്രം ഉപയോഗിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് ലണ്ടനില്‍ മഹാമാരിക്ക് ശേഷം തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം തുറന്ന എലിസബത്ത് ലെയിനിലും ആദ്യത്തെ ട്രൗസര്‍ രഹിത യാത്രക്കാര്‍ എത്തി. അടിവസ്ത്രം മാത്രം അണിഞ്ഞാണ് പരിപാടിയില്‍ യാത്രക്കാര്‍ എത്തുക. ദി സ്റ്റിഫ് അപ്പര്‍ ലിപ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുകളില്‍ ഓഫീസ് വസ്ത്രങ്ങളും, താഴെ അടിവസ്ത്രവും മാത്രമാണ് ധരിക്കുക. ഒപ്പം ഷൂസും, സോക്സും ഉപയോഗിച്ചും ശരീരം മറയ്ക്കും. ഇംപ്രൂവ് എവരിവെയര്‍ സൃഷ്ടിച്ച കീഴ്വഴക്കമാണ് ഇപ്പോള്‍ ലോകത്തിലെ 60-ലേറെ നഗരങ്ങള്‍ പിന്തുടരുന്നത്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ യാത്രക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മൂലം ഇത് നടക്കാതെ പോയി. ഇക്കുറി കൂടുതല്‍ ആവേശത്തോടെ നിരവധി യാത്രക്കാര്‍ അടിവസ്ത്രത്തില്‍ യാത്ര ചെയ്യാന്‍ തയ്യാറായി.

 
Other News in this category

 
 




 
Close Window