Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ധനുമാസ തിരുവാതിര ആഘോഷിച്ചു
Text by TEAM UKMALAYALAM PATHRAM
കേരളത്തിന്റെ തനത് വസ്ത്രധാരണരീതിയില്‍ സെറ്റ് മുണ്ടുടുത്ത മങ്കമാര്‍എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം), ദശപുഷ്പം ചൂടി തിരുവാതിര രാവ് ആഘോഷമാക്കി. വൈകിട്ട് 6.30ന് ആരംഭിച്ച് 10.30ന് സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചത്.

നന്മക്ക് മൂല്യച്യുതി സംഭവിക്കാതെ തലമുറകളിലേക്കു കൈമാറാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം എന്ന പ്രതിജ്ഞയോടെയാണ് പരിപാടി പരിസമാപ്തിയായത്. പങ്കാളിത്തംകൊണ്ട് ഈ തിരുവാതിര രാവ് മനോഹരമാക്കിയ എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു. വീണ്ടും വരുന്ന 14ന് ശനിയാഴ്ച മകരവിളക്ക് മഹോത്സവം നടക്കുന്നതായിരിക്കും.
 
Other News in this category

 
 




 
Close Window