Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
ഇനി മുതല്‍ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ പരിശോധിക്കാന്‍ സംവിധാനം വരുന്നു
reporter

ലണ്ടന്‍: എ&ഇയിലെ തിരക്ക് പരിഹരിക്കാനും, ആംബുലന്‍സ് പ്രതികരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് രോഗികളെ കാര്‍ പാര്‍ക്കുകളില്‍ തയ്യാറാക്കുന്ന ക്യാബിനുകളില്‍ ചികിത്സിക്കാന്‍ പദ്ധതി. ആഴ്ചകള്‍ക്കുള്ളില്‍ 50 മില്ല്യണ്‍ പൗണ്ട് നല്‍കി ആശുപത്രികള്‍ താല്‍ക്കാലിക മോഡുലാര്‍ യൂണിറ്റുകള്‍ വാടകയ്ക്ക് എടുത്തോ, വാങ്ങിയോ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.

ഇതിന്റെ ഭാഗമായി എന്‍എച്ച്എസ് മോഡുലാര്‍ യൂണിറ്റുകളുടെ അംഗീകരിച്ച ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 70-കളിലും, 80-കളിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാനായി സ്‌കൂള്‍ പ്ലേഗ്രൗണ്ടുകളില്‍ ഇത്തരം യൂണിറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ യൂണിറ്റുകളില്‍ അധിക ബെഡുകളും, ചെയറുകളും ഉള്‍പ്പെടുത്തിയാല്‍ ചികിത്സിക്കാനും, നിരീക്ഷിക്കാനും, ഡോക്ടറെ കാണാന്‍ കാത്തിരിക്കാനും, വീട്ടിലേക്ക് എളുപ്പത്തില്‍ മടക്കി അയയ്ക്കാനും സാധിക്കും.

രോഗികളെ എളുപ്പത്തില്‍ അഡ്മിറ്റ് ചെയ്യാനും, എ&ഇയില്‍ സ്ഥലം ഒഴിവാക്കി എടുക്കാനും കഴിയുന്നതോടെ പാരാമെഡിക്കുകള്‍ക്ക് മണിക്കൂറുകള്‍ രോഗികളുമായി കാത്തുനില്‍ക്കേണ്ട ഗതികേടും ഒഴിവാകും. എന്‍എച്ച്എസ് എമര്‍ജന്‍സി കെയര്‍ അപര്യാപ്തമാണെന്ന് ബാര്‍ക്ലേ ഖേദപൂര്‍വ്വം സമ്മതിച്ചു. പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ഫ്ളൂ സീസണാണ് വിന്ററിനെ കൂടുതല്‍ കടുപ്പമാക്കി മാറ്റിയതെന്ന് ബാര്‍ക്ലേ കോമണ്‍സില്‍ പറഞ്ഞു. എന്‍എച്ച്എസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വിവിധ നടപടികള്‍ കൂടി പ്രഖ്യാപിക്കവെയാണ് ഇത് അറിയിച്ചത്. കെയര്‍ ഹോമുകളില്‍ ആയിരക്കണക്കിന് അധിക ഇടങ്ങള്‍ ലഭ്യമാക്കാന്‍ 200 മില്ല്യണ്‍ പൗണ്ട് വരെയാണ് നല്‍കുക.

റെഗുലേറ്റര്‍മാര്‍ ആശുപത്രി സന്ദര്‍ശനം താല്‍ക്കാലികമായി പരിമിതപ്പെടുത്തുകയും ചെയ്യും. ഇതോടെ പേപ്പര്‍ വര്‍ക്കിന് പകരം ആശുപത്രി ജീവനക്കാര്‍ക്ക് രോഗികളെ ശ്രദ്ധിക്കാം. കോവിഡ്, സ്‌കാര്‍ലെറ്റ് പനി, സ്ട്രെപ് എ എന്നിവയുമായി ബുദ്ധിമുട്ടേറിയ സമയമാണിതെന്ന് ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചു. 13,000 രോഗികളെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടാതെ ബെഡുകളില്‍ കുടുങ്ങിക്കിടക്കുന്നതായും സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window