Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി നവ്യ നായര്‍
Text by TEAM UKMALAYALAM PATHRAM
ടെലിവിഷന്‍ പരിപാടികളും സമൂഹമാധ്യമങ്ങളിലും സജീവമാണ് നവ്യ. ഇപ്പോഴിതാ യുവനായികമാരെ വെല്ലുന്ന തരത്തിലുളള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ തന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. അതിലെ നവ്യയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. 2001ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രം 'ഇഷ്ട'ത്തിലൂടെ സിനിമയിലെത്തിയ താരമാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ പ്രിയങ്കരി ആക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നവ്യ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. 2010 വരെ സിനിമയില്‍ സജീവമായിരുന്ന നവ്യ പിന്നീട് സിനിമയില്‍ നിന്ന് ഒരിടവേള എടുക്കുകയായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട്നില്‍ക്കുകയായിരുന്നു താരം. ഒരു മകനും താരത്തിനുണ്ട്. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window