Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
കഴിഞ്ഞ ദിവസം ഹണി റോസിനൊപ്പം വേദിയിലെത്തിയ നടന്‍ ഒരു ആശുപത്രിയിലെ നഴ്‌സിനെ നോക്കി - ഹോട്ട് എന്നു പറഞ്ഞു: ഒടുവില്‍ മാപ്പു പറഞ്ഞു
Text by TEAM UKMALAYALAM PATHRAM
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാ ബാലയ്യയുടെ മോശം പരാമര്‍ശത്തിനെതിരെ നെറ്റിസണ്‍സ് രൂക്ഷമായി പ്രതികരിച്ചപ്പോള്‍, ഒരു വിഭാഗം നഴ്സുമാര്‍ നന്ദമുരി ബാലകൃഷ്ണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് വീരസിംഹ റെഡ്ഡി താരം തന്റെ ഫേസ്ബുക്ക് പേജില്‍ ക്ഷമാപണം നടത്തിയത്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നു അദ്ദേഹം വിശദീകരിച്ചു. ടോക്ക് ഷോയായ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ 2 ല്‍ ഒരു നഴ്സിനെ കുറിച്ചുള്ള ലൈംഗികത നിറഞ്ഞ പരാമര്‍ശങ്ങളാണ് ബാലയ്യയെ വീണ്ടും വിവാദത്തിലാക്കിയത്.
'ഞാന്‍ നഴ്സിംഗ് തൊഴിലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞാന്‍ ശക്തമായി നിരസിക്കുന്നു. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ആകെ മാറി. നഴ്‌സുമാരെയും അവരുടെ ജോലിയെയും ഞാന്‍ ഏറ്റവും ആദരവോടെയാണ് കാണുന്നത്. ഞങ്ങളുടെ ആശുപത്രിയായ ബസവതാരകം കാന്‍സര്‍ ഹോസ്പിറ്റലില്‍ അവരുടെ മികച്ച പരിചരണം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ഖേദിക്കുന്നു''.- ബാലയ്യ വ്യക്തമാക്കി. തെലുങ്കിലെത്തിയ മലയാള നടി ഹണി റോസും ബാലയ്യയും നില്‍ക്കുന്ന ഫോട്ടോകള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ഹിറ്റായിരുന്നു.

പവന്‍ കല്യാണുമായുള്ള സംഭാഷണത്തില്‍, നന്ദമുരി ബാലകൃഷ്ണ ഒരു പഴയ അപകടത്തെക്കുറിച്ച് ഓര്‍മ്മിച്ചു, അവിടെ ആശുപത്രി ജീവനക്കാരോട് യാതൊന്നും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു, അത് പ്രവേശനം വൈകാന്‍ കാരണമാകും. പക്ഷേ, ഒരു 'സുന്ദരിയായ' നഴ്സിനെ കണ്ടതിനുശേഷം, ''ധീനമ്മ ഭലേഗാ ഉണ്ടി അക്കാദി നഴ്സ് (ആ നഴ്സ് വളരെ ഹോട്ടായിരുന്നു)'' എന്ന് സത്യം പറയാതിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംനേടുന്ന പതിവ് തെറ്റിക്കാതെ തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണ. നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അന്തരിച്ച അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ച് ബാലയ്യ നടത്തിയ പരാമര്‍ശം നേരത്തെ വിവാദമാകുന്നു. വീരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് അക്കിനേനി കുടുംബത്തെ ബാലകൃഷ്ണ പരിഹസിച്ചത്. ''എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി.രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ ' എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും വിവാദത്തില്‍ ചാടിയിരിക്കുകയാണ് അദ്ദേഹം.
 
Other News in this category

 
 




 
Close Window