Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഷെഫീല്‍ഡ് മലയാളി അസോസിയേഷനെ ആനി പാലിയത്ത് നയിക്കും; സീന ഷാജു സെക്രട്ടറി, വര്‍ഗീസ് ഡാനിയേല്‍ ട്രഷറര്‍
Report By: Ajith Paliyath
യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനും യുകെയിലെ മികച്ച അസോസിയേഷനുകളില്‍ ഒന്നുമായ 'ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് ' 2023-25 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ ആനി പാലിയത്ത് പ്രസിഡന്റായും സീന ഷാജു സെക്രട്ടറിയായും വര്‍ഗീസ് ഡാനിയേല്‍ ട്രഷറര്‍ ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.



ഇക്കഴിഞ്ഞ മാര്‍ച്ച് മാസം 25ന് ഷെഫീല്‍സിലെ സെന്റ് പാട്രിക്ക് ഹാളില്‍ വെച്ച് നടന്ന വാര്‍ഷീക പൊതുയോഗത്തില്‍ വരണാധികാരി ഷാജു സി ബേബിയുടെ നിയന്ത്രണത്തില്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി സനോജ് സുന്ദര്‍, ജോയിന്റ് സെക്രട്ടറിയായി എബിന്‍ അലക്സ്, എന്നിവരെയും കമ്മറ്റി അംഗങ്ങളായി അരുണ്‍ ഡൊമിനിക്ക്, എബി ടോം, ഹരി കൃഷ്ണന്‍, ബീന ഡോണി, ധന്യ ഷിബു, പാര്‍വതി വേണുഗോപാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്ക് മുന്‍പ്രസിഡന്റ് ജോസ് മാത്യു അനുമോദനം അര്‍പ്പിച്ചു സംസാരിച്ചു.



കേരളത്തിന്റെ തനത് സംസ്‌കാരം ഷെഫീല്‍ഡില്‍ ആകമാനം പ്രൗഢിയോടെ സമൃദ്ധവും സമാകര്‍ഷവുമാക്കുന്നതില്‍ പങ്കുവഹിച്ചതാണ് 'ഷെഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍'. ഷെഫീല്‍ഡില്‍ കുടിയേറിയ പുതിയ അംഗങ്ങളുമായി കോവിഡ് കാലത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അസോസിയേഷനെ മികച്ച രീതിയില്‍ നയിച്ച ജോസ് മാത്യുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് നിയുക്ത പ്രസിഡന്റ് ആനി പാലിയത്ത് നടത്തിയ മറുപടി പ്രസംഗത്തില്‍ ഷെഫീല്‍ഡിലുള്ള എല്ലാ മലയാളികളെയും ഉള്‍പ്പെടുത്തി നടത്തുവാന്‍ പോകുന്ന വിപുലമായ കര്‍മ്മപരിപാടികള്‍ക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. മ്യൂസിക് മിസ്റ്റ് ഒരുക്കിയ ഗാനമേളയും കാല്‍വരി കേറ്റേഴ്സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടികള്‍ക്ക് മികവേകി.
 
Other News in this category

 
 




 
Close Window