Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ഡിപ്പോസിറ്റില്ലാത്ത മോര്‍ട്ട്‌ഗേജ് ലഭ്യമാക്കി സ്‌കിപ്ടണ്‍, ലക്ഷ്യം വാടകവീടുകളില്‍ താമസിക്കുന്നവര്‍
reporter

ലണ്ടന്‍: യുകെയില്‍ വാടക വീടുകളില്‍ കഴിയുന്നവരെ ലക്ഷ്യം വച്ച് ഡിപ്പോസിറ്റില്ലാത്ത മോര്‍ട്ട്ഗേജ് ലഭ്യമാക്കി സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി രംഗത്തെത്തി. വര്‍ഷങ്ങളായി വാടക വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായവരും സ്വന്തം വീടിനായി അതിയായി ആഗ്രഹിച്ച് അതില്‍ പരാജയപ്പെട്ടവരുമായ റെന്റര്‍മാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന സ്‌കീമാണിതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റില്‍ ഡിപ്പോസിറ്റില്ലാതെ ലഭ്യമായ മറ്റേറെ മോര്‍ട്ട്ഗേജുകളുണ്ടെങ്കിലും അവ ലഭ്യമാകണമെങ്കില്‍ കുടുംബത്തിന്റെയും അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ സാമ്പത്തിക പിന്തുണ നിര്‍ബന്ധമാണ്. 12 മാസം യഥാസമയം വാടക അടച്ചതിന്റെ രേഖകളും നല്ല ക്രെഡിറ്റ് ഹിസ്റ്ററിയുമുള്ള വാടകക്കാര്‍ക്ക് തങ്ങളുടെ പുതിയ മോര്‍ട്ട്ഗേജ് ലഭ്യമാക്കുമെന്നാണ് സ്‌കിപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി പറയുന്നത്. ഗ്യാരന്റര്‍ വേണ്ടെന്നത് തങ്ങളുടെ പുതിയ മോര്‍ട്ട്ഗേജിന്റെ പ്രത്യേകതയാണെന്നും സൊസൈറ്റി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഡിപ്പോസിറ്റില്ലാതെ ലഭ്യമാക്കുന്ന ഡീലുകള്‍ വീട് വാങ്ങാനാഗ്രഹിക്കുന്ന കുറഞ്ഞ വരുമാനക്കാര്‍ക്ക് സഹായകരമാണെങ്കിലുനം അഫോര്‍ഡബിള്‍ ഹോമുകളുടെ ലഭ്യതക്കുറവ് പ്രധാന പ്രശ്നമാണെന്നാണ് കാംപയിന്‍ ഗ്രൂപ്പായ ജനറേഷന്‍ റെന്റ് എടുത്ത് കാട്ടുന്നത്.

ഫസ്റ്റ് ടൈം ഹോം ബൈയര്‍മാരുടെ ബജറ്റിന്റെ പരിധിയില്‍ വരുന്ന വീടുകള്‍ നിലവില്‍ മാര്‍ക്കറ്റില്‍ വളരെ വിരളമാണെന്നത് പ്രോപ്പര്‍ട്ടി ലേഡറിലെത്താനാഗ്രഹിക്കുന്ന കുറഞ്ഞ വരുമാനക്കാര്‍ക്ക് മുമ്പില്‍ കടുത്ത പ്രശ്നമായി നിലനില്‍ക്കുന്നുവെന്നാണ് പ്രൈവറ്റ് റെന്റര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ക്യാംപയിന്‍ നടത്തുന്ന ജനറേഷന്‍ റെന്റ് ആശങ്കപ്പെട്ടിരിക്കുന്നത്. വാടക അനുദിനം വര്‍ധിക്കുന്നതിനാല്‍ വീട് വാങ്ങാനാഗ്രഹിക്കുന്ന റെന്റര്‍മാര്‍ക്ക് ഡിപ്പോസിറ്റിനായി കുറഞ്ഞ തുക മാത്രമേ ശേഖരിക്കാനാവുന്നുള്ളൂവെന്നും അതേ സമയം അവര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ മാര്‍ക്കറ്റില്‍ നന്നെ കുറവാണെന്നതും ഫസ്റ്റ് ടൈം ബൈയര്‍മാര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇതിന് പുറമെ ഫസ്റ്റ് ടൈം ബൈയര്‍മാരെ വീട് വാങ്ങാന്‍ സഹായിച്ചിരുന്ന ഹെല്‍പ് ടു ബൈ എന്ന സര്‍ക്കാര്‍ സ്‌കീം അവസാനിക്കാന്‍ പോകുന്നതും വീട് വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകും. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നൂറ് ശതമാനം ലോണ്‍ വാല്യൂ മോര്‍ട്ട്ഗേജുകള്‍ വളരെ കുറച്ച് മാത്രമാണ് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്നത്. നിലവില്‍ മാര്‍ക്കറ്റില്‍ മറ്റ് 15 സീറോ ഡെപ്പോസിറ്റ് മോര്‍ട്ട്ഗേജുകളാണ് ലഭ്യമായിരിക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ ഡാറ്റാ ഫേമായ മണി ഫാക്ട്സ് വെളിപ്പെടുത്തുന്നു.

 
Other News in this category

 
 




 
Close Window