Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലര്‍ന്ന വൈറ്റ് വൈപ്പുകള്‍ ബ്രിട്ടന്‍ നിരോധിക്കുന്നു
reporter

ലണ്ടന്‍: പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലര്‍ന്ന വെറ്റ് വൈപ്പുകള്‍ ബ്രിട്ടന്‍ നിരോധിക്കുന്നു. ഇത്തരം വെറ്റ് വൈപ്പുകളുടെ നിര്‍മ്മാണവും വിതരണവും ലോകത്ത് ആദ്യമായി നിരോധിക്കുന്ന രാജ്യം ബ്രിട്ടനാണ്. പലപ്പോഴും ടോയ്ലറ്റുകളില്‍ ഉപയോഗിക്കുന്ന വൈപ്പുകള്‍ മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുകയും ജലവിതരണത്തെ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു . അഴുക്കുചാലുകള്‍ അടയ്ക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നതായി വെറ്റ് വൈപ്പുകളെ കുറിച്ച് പരാതി ഉയര്‍ന്ന് വന്നിരുന്നു. മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുന്ന ഈ കണങ്ങള്‍ മറ്റ് ജീവികളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും മനുഷ്യന്റെ ആരോഗ്യത്തിന് പോലും ഭീഷണിയാകുകയും ചെയ്യും .

ഓരോ വര്‍ഷവും യുകെയില്‍ ഏകദേശം 11 ബില്യണ്‍ വൈപ്പുകള്‍ ആണ് ഉപയോഗിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ബ്രിട്ടനിലെ ബീച്ചുകളില്‍ ഓരോ 100 മീറ്ററിലും ശരാശരി 20 വെറ്റ് വൈപ്പുകള്‍ ആണ് കണ്ടെത്തിയത് .ഇംഗ്ലണ്ട് , വടക്കന്‍ അയര്‍ലന്‍ഡ്, സ്‌കോ ട്ട്ലന്‍ഡ്, വെയില്‍സ് എന്നിവടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ് . പ്ലാസ്റ്റിക് അടങ്ങിയ വെറ്റ് വൈപ്പുകള്‍ നമ്മുടെ ജലപാതകളെ മലിനമാക്കുകയും മൈക്രോപ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിയിലേക്ക് പ്രവേശിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.

നിരോധനം മുന്നില്‍ കണ്ട് പല നിര്‍മ്മാതാക്കളും പ്ലാസ്റ്റിക് രഹിത വെറ്റ് വൈപ്പുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരോധനത്തിനായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടനകള്‍ സര്‍ക്കാര്‍ ഇതിനായി നിയമനിര്‍മാണം നടത്താനുള്ള നടപടികളെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കലര്‍ന്ന വെറ്റ് വൈപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ നടപടി ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും റിവര്‍ ആക്ഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് വാലസ് പറഞ്ഞു. യുകെയില്‍ പ്രതിപക്ഷം 10.8 ബില്യണ്‍ വെറ്റ് വൈപ്പുകള്‍ ഉപയോഗിക്കുന്നതായാണ് ഏകദേശം കണക്ക് സൂചിപ്പിക്കുന്നത്. ഒരു വ്യക്തി ജീവിത കാലത്ത് ഏതാണ്ട് 38,000 വെറ്റ് വൈപ്പുകള്‍ ഉപയോഗിക്കുന്നതായുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു.

 
Other News in this category

 
 




 
Close Window