Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പെന്‍ഷന്‍ ക്രഡിറ്റിന് പത്തു ദിവസത്തിനകം ക്ലെയിം ചെയ്തില്ലെങ്കില്‍ ആഴ്ചയില്‍ 300 പൗണ്ട് നഷ്ടമാകും
reporter

ലണ്ടന്‍: യുകെയില്‍ കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്ന പെന്‍ഷനര്‍മാര്‍ക്ക് ലഭിച്ച് വരുന്ന പെന്‍ഷന്‍ ക്രെഡിറ്റ് യഥാസമയം ക്ലെയിം ചെയ്തില്ലെങ്കില്‍ അത് ലഭിക്കാതെ പോകുന്ന അവസ്ഥയുണ്ടെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തി. അതായത് ഇനിയുള്ള പത്ത് ദിവസങ്ങള്‍ക്കകം ഇതിന് ക്ലെയിം ചെയ്തില്ലെങ്കില്‍ അത് ലഭിക്കില്ലെന്നാണ് അധികൃതര്‍ ഓര്‍മിപ്പിക്കുന്നത്. ഇത്തരത്തില്‍ പെന്‍ഷന്‍ ക്രെഡിറ്റായി ലഭിക്കുന്ന 301 പൗണ്ട് യഥാസമയം ക്ലെയിം ചെയ്യാത്തതിന്റെ പേരില്‍ നിരവധി പേര്‍ക്ക് നഷ്ടമാകുമെന്ന ആശങ്കയാണിപ്പോള്‍ ശക്തമായിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 3500 പൗണ്ടോളമുള്ള പെന്‍ഷന്‍ ക്രെഡിറ്റിന് അര്‍ഹതയുള്ള ആയിരക്കണക്കിന് പേര്‍ ഇനിയും അതിന് ക്ലെയിം ചെയ്തിട്ടില്ലെന്ന പശ്ചാത്തലത്തിലാണ് കടുത്ത മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരും കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്നവരുമായ പെന്‍ഷനര്‍മാര്‍ക്ക് ഈ പെന്‍ഷന്‍ ക്രെഡിറ്റും മറ്റ് പേമെന്റുകളും ഡിസ്‌കൗണ്ടുകളും ഒരു ടോപ് അപ്പ് എന്ന നിലയിലാണ് സഹായകരമാകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം പെന്‍ഷന്‍ ക്രെഡിറ്റ് നല്ല കൈത്താങ്ങാണെന്നും അത് അവര്‍ക്ക് ലഭിക്കുമെന്ന് എപ്പോഴും ഉറപ്പ് വരുത്താന്‍ താന്‍ പരിശ്രമിക്കുമെന്നുമാണ് പെന്‍ഷന്‍ മിനിസ്റ്ററായ ലോറ ട്രോട്ട് പറയുന്നത്.

ജീവിതച്ചെലവുകള്‍ വര്‍ധിച്ച് വരുന്ന ഇക്കാലത്ത് കുടുംബങ്ങളുടെ മേല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദം വര്‍ധിച്ച് വരുന്ന വേളയില്‍ അര്‍ഹമായ പെന്‍ഷന്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യാതെ വെറുതെയാക്കരുതെന്നും മിനിസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു.നിലവില്‍ രാജ്യത്ത് ഏതാണ്ട് 1.4 മില്യണ്‍ പേരാണ് പെന്‍ഷന്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നത്. സ്റ്റേറ്റ് പെന്‍ഷന്‍ ഏയ്ജിന് മുകളിലുള്ളവരും കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്നവരുമായ ഏതാണ്ട് 1.4 മില്യണ്‍ പേരാണ് പെന്‍ഷന്‍ ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നത്. ഇവരില്‍ ഏതാണ്ട് 8,50,000 പേര്‍ ഇനിയും പെന്‍ഷന്‍ ക്രെഡിറ്റിന് ക്ലെയിം ചെയ്തിട്ടില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പെന്‍ഷന്‍ ക്രെഡിറ്റിലൂടെ സിംഗിള്‍ പെന്‍ഷനര്‍മാര്‍ക്ക് ആഴ്ചയില്‍ ചുരുങ്ങിയത് 201 പൗണ്ടും ദമ്പതികളായ പെന്‍ഷനര്‍മാര്‍ക്ക് 307 പൗണ്ടുമാണ് ലഭിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഭിന്നശേഷിയോ അല്ലെങ്കില്‍ കെയറിംഗ് ഉത്തരവാദിത്വങ്ങളോ ഉണ്ടെങ്കില്‍ ഇതില്‍ കൂടുതല്‍ തുക ലഭിക്കാനും അര്‍ഹതയുണ്ട്. പെന്‍ഷന്‍ ക്രെഡിറ്റ് നേടുന്ന 75 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഹൗസിംഗ് ബെനഫിറ്റ്, കൗണ്‍സില്‍ ടാക്സ് ഡിസ്‌കൗണ്ട്, എന്‍എച്ച്എസ് ദന്തല്‍ ട്രീറ്റ്മെന്റിനുള്ള സഹായം, ഗ്ലാസസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കോസ്റ്റ്, ഫ്രീ ടിവി ലൈസന്‍സ് എന്നിവയ്ക്കും ഓട്ടോമാറ്റിക്കായി അര്‍ഹത ലഭിക്കും.

 
Other News in this category

 
 




 
Close Window