Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
വര്‍ഷന്തോറും രാജ്യത്ത് താപനില വര്‍ധിക്കുന്നു, പുതിയ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് സിസ്റ്റവുമായി മെറ്റ് ഓഫിസ്
reporter

ലണ്ടന്‍: യുകെയില്‍ വര്‍ഷം തോറും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ തുടര്‍ന്നുള്ള മരങ്ങളേറി വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇത്തരം മരണങ്ങളൊഴിവാക്കാന്‍ പുതിയ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് സിസ്റ്റം ഇംഗ്ലണ്ടില്‍ ഈ സമ്മറില്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. പരിധി വിട്ടുയരുന്ന താപനില തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പേകുന്ന അലേര്‍ട്ട് സിസ്റ്റമാണിത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും മെറ്റ് ഓഫീസും ചേര്‍ന്നാണ് പുതിയ സിസ്റ്റം നടപ്പിലാക്കുന്നത്. പരിധി വിട്ടുയരുന്ന താപ കാലാവസ്ഥയില്‍ ഏറ്റവും വള്‍നറബിളായവരുടെ രോഗങ്ങളേറുന്നതും തല്‍ഫലമായി അവര്‍ മരിക്കുന്ന സാഹര്യങ്ങളും കുറയ്ക്കുകയെന്നതാണ് പുതിയ അലേര്‍ട്ട് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകമാകമാനമുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉഷ്ണ തരംഗങ്ങള്‍ അഥവാ ഹീറ്റ് വേവുകള്‍ രാജ്യത്ത് ഏത് സമയവും ആഞ്ഞടിക്കുന്ന സാഹര്യങ്ങള്‍ വര്‍ധിച്ചതിനാലാണ് പുതിയ അലേര്‍ട്ട് സിസ്റ്റം നടപ്പിലാക്കുന്നത്. യുകെയിലെ താപനില കഴിഞ്ഞ സമ്മറില്‍ ചരിത്രത്തിലാദ്യമായി 40 ഡിഗ്രിക്ക് മേല്‍ എത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ സമ്മറായ കഴിഞ്ഞ വര്‍ഷം ലിന്‍കോളിന്‍ഷെയറിലെ കോനിന്‍ഗ്സ്ബിയില്‍ താപനലി 40.3 ഡിഗ്രിയെന്ന റെക്കോര്‍ഡിലെത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ രാജ്യത്തെ താപനില വര്‍ഷം തോറുമെന്നോണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും വള്‍നറബിളായവര്‍ക്കും അത് കടുത്ത ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഭീഷണിയാകുന്ന കടുത്ത ചൂടിനെക്കുറിച്ച് മുന്നറിയിപ്പേകുന്നതിന് പുതിയ അലേര്‍ട്ട് സിസ്റ്റം നടപ്പിലാക്കുന്നത്.

പുതിയ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് സിസ്റ്റം വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയായിരിക്കും ഇത് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ചൂട് ഏറ്റവും കൂടുന്ന സമയം അതായതിനാലാണിത്. ചൂടിനെ സംബന്ധിച്ച പ്രാദേശികമായ വിവരങ്ങളും ഉപദേശങ്ങളും പുതിയ അലേര്‍ട്ട് സിസ്റ്റം ജനങ്ങള്‍ക്കേകുന്നതാണ്. കൂടാതെ ഇത് സംബന്ധിച്ച എന്‍എച്ച്എസ് ഇംഗ്ലണ്ട്, ഗവണ്‍മെന്റ്, ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഈ അലേര്‍ട്ട് സിസ്റ്റത്തില്‍ നിന്ന് അയക്കപ്പെടും. പുതിയ സിസ്റ്റത്തില്‍ സൈന്‍ അപ്പ് ചെയ്ത് ആളുകള്‍ക്ക് ഇതിലൂടെ അറിയിപ്പുകള്‍ കരഗതമാക്കാം. ഏത് പ്രദേശത്തെ ചൂട് അറിയിപ്പുകളാണ് തങ്ങള്‍ക്ക് ലഭിക്കേണ്ടതെന്ന് ആളുകള്‍ക് ഇതിലൂടെ വ്യക്തമാക്കാവുന്നതാണ്. നാല് കളറുകളിലാണ് അലേര്‍ട്ടുകള്‍ ലഭിക്കുന്നത്. ഇതില്‍ പച്ചക്കളര്‍ ആരോഗ്യത്തിന് ഭീഷണിയില്ലാത്ത ചൂടിനെ സൂചിപ്പിക്കുന്നു. മഞ്ഞക്കളര്‍ വല്‍നറബിളായവരെ അതായത് 65ന് മേല്‍ പ്രായമുളളവരും രോഗങ്ങളുള്ളവരെയും ബാധിക്കുമെന്ന മുന്നറിയിപ്പേകുന്നു. വ്യാപകമായ തോതില്‍ ജനങ്ങളെ ചൂട് ബാധിക്കുമെന്ന മുന്നറിയിപ്പാണ് ആംബര്‍ കളറേകുന്നത്. ആരോഗ്യമുള്ളവരെയും ബാധിക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പാണ് ചുവന്ന കളറേകുന്നത്.

 
Other News in this category

 
 




 
Close Window