Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ഗ്ലാസ്ഗോയില്‍ ലോ എമിഷന്‍ സോണ്‍ പ്രാബല്യത്തില്‍ വന്നു: 24 മണിക്കൂറും പഴയ കാറുകള്‍ക്ക് പ്രവേശനമില്ല: ആ വഴിക്കു പോയാല്‍ വന്‍ പിഴ
Text By: Team ukmalayalampathram
സ്‌കോട്ട്ലാന്‍ഡിലെ ആദ്യത്തെ ലോ എമിഷന്‍ സോണിലെ നിയന്ത്രണങ്ങള്‍ ലണ്ടനിലേയും ബിര്‍മിംഗ്ഹാമിലേയും നിയന്ത്രണങ്ങളെ കടത്തി വെട്ടുന്നതാണ്. നിയന്ത്രണം ലംഘിച്ചെത്തുന്ന വാഹനങ്ങളെ കാത്തിരിക്കുന്നത് വലിയ പിഴയാണ്. കുറ്റം ആവര്‍ത്തിക്കുമ്പോള്‍ പിഴ സംഖ്യ ഇരട്ടിക്കും.

മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണിലും ബര്‍മിംഗ്ഹാമിലെ ക്ലിയര്‍ എയര്‍ സോണിലും പ്രവേശിക്കുന്നതിന് പ്രതിദിന ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. എന്നാല്‍, അത്തരമൊരു ചാര്‍ജ് ഗ്ലാസ്ഗോ ലോ എമിഷന്‍ സോണിലില്ല. പകരം വര്‍ഷത്തിലെ 365 ദിവസവും, 24 മണിക്കൂറും പഴയ കാറുകള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. അത് ലംഘിക്കുന്നവര്‍ക്ക് കഠിന ശിക്ഷയും ലഭിക്കും.

മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു കാറുമായി ഗ്ലാസ്ഗോ നഗരത്തില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുക 60 പൗണ്ടിന്റെ പിഴയായിരിക്കും. ഇത് ആദ്യ തവണത്തെ നിയമ ലംഘനത്തിനുള്ളതാണ്. വീണ്ടും നിങ്ങള്‍ നിയന്ത്രണം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ഓരോ തവണയും പിഴ മുന്‍പ് അടച്ചതിന്റെ ഇരട്ടിയായി ഉയരും. സ്‌കോട്ട്ലാന്‍ഡിലെ നാല് വന്‍ നഗരങ്ങളില്‍ ലോ എമിഷന്‍ സോണ്‍ കൊണ്ടുവരുന്ന ആദ്യ നഗരമാണ് ഗ്ലാസ്ഗോ.

അബെര്‍ഡീന്‍, ഡണ്‍ഡീ, എഡിന്‍ബര്‍ഗ് എന്നീ നഗരങ്ങളിലും ലോ എമിഷന്‍ സോണ്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുന്നറിയിപ്പ് ബോര്‍ഡുകളും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ക്യാമറകളും കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ തന്നെ സ്ഥാപിക്കാന്‍ തുടങ്ങിയെങ്കിലും ഇപ്പോള്‍ ഗ്ലാസ്ഗോ സിറ്റി കൗണ്‍സില്‍ മാത്രമാണ് ഔദ്യോഗികമായി ലോ എമിഷന്‍ സോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2

എം 8 മോട്ടോര്‍വേ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയായും, ക്ലൈഡ് നദി തെക്കന്‍ അതിര്‍ത്തിയായും സോള്‍ട്ട് മാര്‍ക്കറ്റ്/ ഹൈ സ്ട്രീറ്റ് കിഴക്ക് അതിര്‍ത്തിയായും ഉള്ള പ്രദേശത്താണ് സോണ്‍ പ്രാബല്യത്തില്‍ വരിക.

യൂറോ 6 നിലവാരമെങ്കിലും പുലര്‍ത്താത്ത ഡീസല്‍ കാറുകള്‍ക്കും (2015 സെപ്റ്റംബറിനു ശേഷം റെജിസ്റ്റര്‍ ചെയ്തവ) യൂറോ 4 നിലവാരം പുലര്‍ത്താത്ത പെട്രോള്‍ കാറുകള്‍ക്കും (2006 മുതല്‍ റെജിസ്റ്റര്‍ ചെയ്തവ) നഗരത്തില്‍ പ്രവേശിക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമായിരിക്കും. മോപ്പെഡുകളെയും മോട്ടോര്‍ സൈക്കിളുകളെയും പക്ഷെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window