Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും എണ്ണം വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള വര്‍ക്ക് ഫോഴ്‌സ് പ്ലാന്‍ അനിശ്ചിതത്വത്തില്‍, ഫണ്ടിന്റെ അപര്യാപ്തത കാരണം
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ നടപ്പിലാക്കാന്‍ പദ്ധതിയിട്ടതും ദീര്‍ഘകാലമായി കാത്തിരിക്കുന്നതുമായ വര്‍ക്ക് ഫോഴ്സ് പ്ലാന്‍ ഇതിനുള്ള വര്‍ധിച്ച ചെലവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ വര്‍ക്ക് ഫോഴ്സ് പ്ലാനിന്റെ ഭാഗമായി എന്‍എച്ച്എസില്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും എണ്ണം വര്‍ധിപ്പിക്കുന്ന നയം എപ്പോഴാണ് തുടങ്ങുകയെന്ന് അഥവാ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടുകയെന്ന കാര്യത്തില്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഇനിയും കൃത്യമായൊരു ഉത്തരം നല്‍കുന്നില്ലെന്ന് വിമര്‍ശനമുണ്ട്. ഇക്കാര്യത്തില്‍ കടുത്ത ആശങ്കകള്‍ പ്രകടിപ്പിച്ച് എന്‍എച്ച്എസ് ലീഡര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ പ്ലാന്‍ നടപ്പിലാക്കാന്‍ പദ്ധതിയിട്ടതിനേക്കാള്‍ കൂടുതല്‍ പണം ആവശ്യമായതിനാലാണിത് വൈകിപ്പിക്കുന്നതെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്ലാന്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് ഇനിയും വൈകുമെന്നാണ് എന്‍എച്ച്എസ് പ്രൊവൈഡര്‍മാരുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവായ സഫറോണ്‍ കോര്‍ഡെറി പറയുന്നത്.

കോവിഡ് മഹാമാരിയും മറ്റ് ചില വിഘ്നങ്ങളും കാരണമാണ് പ്ലാന്‍ പ്രസിദ്ധീകരിക്കാത്തതിന് ഹേതുവായി വര്‍ത്തിച്ചതെന്നാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ നല്‍കിയ മാധ്യമ അഭിമുഖങ്ങളില്‍ ബാര്‍ക്ലേ എടുത്ത് കാട്ടിയിരുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് എന്‍എച്ച്എസിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പ്ലാന്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ ഹെല്‍ത്ത് സെക്രട്ടറി ഉറപ്പേകിയിരുന്നത്. ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം താറുമാറായ യുകെയിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തെ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള പ്രസ്തുത പ്ലാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ഒരു പ്രാവശ്യം നീട്ടി വച്ചതാണെന്നും എന്നാല്‍ അത് ഇനിയും വൈകിച്ച് കൂടെന്നുമാണ് കോര്‍ഡെറി ആവശ്യപ്പെടുന്നത്. ഈ പ്ലാന്‍ ഉടനടി പ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് എന്‍എച്ച്എസ് പ്രൊവൈഡര്‍മാര്‍ ഉറച്ച് വിശ്വസിക്കുന്നത്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത കാരണമാണീ പ്ലാന്‍ പ്രസിദ്ധീകരിക്കാന്‍ വൈകുന്നതെന്നാണ് കോര്‍ഡെറി ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

ഇംഗ്ലണ്ടിലെ ഹോസ്പിറ്റല്‍, ആംബുലന്‍സ്, കമ്മ്യൂണിറ്റി ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റ്സ് എന്നിയവയെ പ്രതിനിധീകരിക്കുന്ന പ്രൊവൈഡര്‍മാരുടെ ഇക്കാര്യത്തിലുള്ള അഭിപ്രായം ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നഴ്സ് അപ്രന്റിസ്ഷിപ്പുകള്‍ വ്യാപിപ്പിക്കല്‍ അടക്കം നിര്‍ണായകമായ നീക്കങ്ങള്‍ അടങ്ങുന്നതാണ് വര്‍ക്ക് ഫോഴ്സ് പ്ലാനെന്നാണ് പ്രതീക്ഷ. ഈ പദ്ധതിയെ വളരെയധികം ആവേശത്തോടെയാണ് നഴ്സിംഗ് ലീഡര്‍മാര്‍ സ്വാഗതം ചെയ്തിരുന്നത്. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി മെഡിക്കല്‍ സ്‌കൂളുകളുടെയും നഴ്സ് ട്രെയിനിംഗ് ഇടങ്ങളുടെയും എണ്ണം ഇരട്ടിപ്പിക്കുക, തുടങ്ങിയ നിര്‍ണായക നിര്‍ദേശങ്ങള്‍ ഹെല്‍ത്ത് ലീഡര്‍മാര്‍ വളരെ കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമാകുന്നതാണ് വര്‍ക്ക് ഫോഴ്സ് പ്ലാനെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

 
Other News in this category

 
 




 
Close Window